വെള്ളച്ചാട്ടമല്ല ഇത് ‘മേഘച്ചാട്ടം’; പ്രകൃതിയിലെ വിസ്മയപ്രതിഭാസം
മനുഷ്യന്റെ പ്രവചനങ്ങള്‍ക്കും വിവരണങ്ങള്‍ക്കുമെല്ലാം അതീതമാണ് പലപ്പോഴും പ്രകൃതി. പലതരത്തിലുള്ള അത്ഭുതക്കാഴ്ചകളും കൗതുകക്കാഴ്ചകളുമെല്ലാം പ്രകൃതി ഒരുക്കാറുണ്ട്. ഇത്തരത്തില്‍ പ്രകൃതി ഒരുക്കിയ മനോഹരമായ ഒരു ദൃശ്യവിരുന്നാണ് സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നത്.
മിസോറാമിന്റെ തലസ്ഥാനമായ ഐസോളില്‍ നിന്നുള്ളതാണ് ഈ കാഴ്ച. ഒറ്റ നോട്ടത്തില്‍ കൂറ്റന്‍ വെള്ളച്ചാട്ടം താഴേയ്ക്ക് പതിക്കുന്നതായി തോന്നും ഈ ദൃശ്യം കണ്ടാല്‍. എന്നാല്‍ ഇത് വെള്ളച്ചാട്ടമല്ല. ഐസോളിലെ മേഘക്കൂട്ടങ്ങളാണ്. സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടതോടെയാണ് ഈ ദൃശ്യം കൂടുതല്‍ ശ്രദ്ധ നേടിയത്.
Read more: അമ്മയെ രക്ഷിക്കാൻ ആർപിഎഫ് ജവാന്മാരുടെ സഹായംതേടി രണ്ടു വയസുകാരൻ; ഹൃദയംതൊട്ട കാഴ്ച
ഫേസ്ബുക്കില്‍ പങ്കുവെച്ച ഈ മനോഹര കാഴ്ച ഇതിനോടകംതന്നെ നിരവധിപ്പേര്‍ കണ്ടുകഴിഞ്ഞു. കാഴ്ചയില്‍ ഏറെ മനോഹരമാണ് ഈ ദൃശ്യങ്ങള്‍. എന്തായാലും വൈറലായിരിക്കുകയാണ് ഈ മേഘച്ചാട്ടം.
Clouds cascade down the mountains at Aizawl in Mizoram, creating a mesmerizing 'cloud waterfall'!
— The Better India (@thebetterindia) July 3, 2021
This viral phenomenon requires very specific weather conditions to take shape, making it a rare sight to behold.
VC: Simon Jaeger (simon.jaeger.587 on Facebook) pic.twitter.com/VieStWaysA
Story highlights: Clouds cascade down the mountains