ബോളിവുഡ് സിനിമയുടെ ഇതിഹാസ താരം ദിലീപ്‌ കുമാർ അന്തരിച്ചു

July 7, 2021

പ്രശസ്ത ബോളിവുഡ് നടൻ ദിലീപ് കുമാർ അന്തരിച്ചു. ഇന്ന് രാവിലെ നീണ്ടകാലമായുണ്ടായിരുന്ന അസുഖത്തെ തുടർന്നായിരുന്നു മരണം. 98 വയസായിരുന്നു. അസുഖം മൂർച്ഛിച്ചതിനെത്തുടർന്ന് ദിലീപ് കുമാറിനെ ചൊവ്വാഴ്ച മുതൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരുന്നു.

താരം കഴിഞ്ഞ ഒരു മാസമായി ആശുപത്രിചികിത്സകളിൽ ആയിരുന്നുവെങ്കിലും അദ്ദേഹം സുഖം പ്രാപിക്കുമെന്ന പ്രതീക്ഷയിലായിരുന്നു കുടുംബം. നടന്റെ ഭാര്യ സൈറ ബാനു രോഗം ഭേദമാകുന്നതായി ആരാധകരെ അറിയിച്ചിരുന്നു.

രാജ് കപൂറും ദേവ് ആനന്ദും ഉൾപ്പെട്ട ഹിറ്റ് നായകന്മാരുടെ ഒപ്പമായിരുന്നു ദിലീപ് കുമാർ വളർന്നത്. അഭിനയത്തിനൊപ്പം ഗാനങ്ങൾ രചിക്കാനും ഈണം പകരാനും ദിലീപ് കുമാർ ശ്രമിച്ചിരുന്നു. കാരണം, അന്നത്തെകാലത്തെ പ്രേക്ഷകരെ ആകർഷിക്കാൻ എല്ലാ മേഖലയിലും തിളങ്ങണം എന്ന കാഴ്ചപാടായിരുന്നു അദ്ദേഹത്തിന്. എട്ട് ഫിലിംഫെയർ അവാർഡുകൾ അടക്കം ഒട്ടേറെ പുരസ്കാരങ്ങൾ സ്വന്തമാക്കിയ ദിലീപ് കുമാർ സിനിമകളിലെ തിരഞ്ഞെടുപ്പുകൊണ്ടും ശ്രദ്ധേയനായ വ്യക്തിയാണ്.

Story highlights- Dilip Kumar’s death marks the end of an era