ഒരു തുള്ളിയെങ്കിലും കിട്ടാതിരിക്കില്ല; കാലിക്കുപ്പികളിൽ നിന്ന് അവശേഷിക്കുന്ന പാൽ മോഷ്ടിക്കാൻ ശ്രമിക്കുന്ന കുട്ടിയാന- വിഡിയോ
മൃഗങ്ങളുടെ രസകരമായ വിഡിയോകൾക്ക് എപ്പോഴും സമൂഹമാധ്യമങ്ങളിൽ പ്രിയമേറെയാണ്. കുറുമ്പനായ ഒരു കുട്ടിയാനയുടെ വിഡിയോയാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. ശൂന്യമായ പാൽക്കുപ്പികളിൽ നിന്നും അവസാന തുള്ളിയെങ്കിലും കിട്ടുമോ എന്ന് പരിശോധിക്കുന്ന കുട്ടിയാനയുടെ വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്.
ഒരു മരത്തിന് താഴെ പെട്ടിയിൽ കാലിക്കുപ്പികൾ സൂക്ഷിച്ചിരിക്കുകയാണ്. ആ പെട്ടി മറിച്ചിട്ട ശേഷം അവസാന തുള്ളി ലഭിക്കുമെന്ന പ്രതീക്ഷയിൽ ജംബോ എന്ന കുട്ടിയാന തുമ്പിക്കൈ ഉപയോഗിച്ച് ശൂന്യമായ കുപ്പികൾ എടുത്ത് പരിശോധിക്കുകയാണ്. ‘അവശേഷിക്കുന്ന പാൽ തേടുന്നു’ എന്ന് പറഞ്ഞുകൊണ്ടാണ് വൈൽഡ്‌ലൈഫ് ട്രസ്റ്റ് രസകരമായ വിഡിയോ പങ്കുവെച്ചിരിക്കുന്നത്.
Enkikwe is on the hunt for leftover milk, stealing empty milk bottles to find the dregs! #MilkMonday pic.twitter.com/fZuYutLZ17
— Sheldrick Wildlife (@SheldrickTrust) June 28, 2021
Read More: ‘രാപ്പകലിന്റെ പതിനാറു വർഷങ്ങൾ’- ഓർമ്മകൾ പങ്കുവെച്ച് ബാലചന്ദ്ര മേനോൻ
ആനവിശേഷങ്ങൾ കാണാനും കേൾക്കാനും വലിയ ഇഷ്ടമാണ് ആളുകൾക്ക്. കുറുമ്പും കുസൃതിയുമായി നിരവധി ആനകൾ സമൂഹമാധ്യമങ്ങളിൽ താരമാകാറുണ്ട്. ഈ രസകരമായ വിഡിയോ പലരും ഏറ്റെടുത്തു. ലക്ഷക്കണക്കിന് ആളുകളാണ് ഈ വിഡിയോ ഷെയർ ചെയ്തിരിക്കുന്നത്.
Story highlights- elephant trying to ‘steal’ leftover milk from empty bottles