ഈ പെയിന്റിംഗ് വിറ്റത് നാല് ലക്ഷം രൂപയ്ക്ക്; ഹിറ്റായി ചിത്രകാരനും
ചില പെയിന്റിങ്ങുകളും ചിത്രങ്ങളുമൊക്കെ സോഷ്യൽ ഇടങ്ങളിൽ ശ്രദ്ധ നേടാറുണ്ട്. ചിലപ്പോഴൊക്കെ ഇത്തരത്തിൽ ശ്രദ്ധിക്കപ്പെടുന്ന ചിത്രങ്ങൾ വലിയ തുകയ്ക്ക് വിറ്റ് പോകാറുമുണ്ട്. ഇപ്പോഴിതാ അത്തരത്തിൽ ഏറെ ശ്രദ്ധനേടുകയാണ് നാല് ലക്ഷം രൂപയ്ക്ക് വിറ്റ് പോയ ഒരു പെയിന്റിങ്ങും അതിന്റെ പിന്നിലെ ചിത്രകാരനും.
തായ്ലന്‍ഡിലെ ചിയാങ് മായിലെ മീറ്റോംഗ് എലിഫന്റ് ക്യാമ്പില്‍ നോങ് തന്‍വ എന്ന ആനയാണ് സോഷ്യൽ ഇടങ്ങളിൽ ശ്രദ്ധ നേടിയ ഈ ചിത്രകാരൻ. സ്വന്തം ചിത്രം വരച്ച് സമൂഹമാധ്യമങ്ങളിൽ അടക്കം ശ്രദ്ധ നേടിയ തൻവയ്ക്ക് ആരാധകരും നിരവധിയാണ്. നാല് ലക്ഷത്തോളം രൂപയ്ക്കാണ് ഈ ചിത്രം വിറ്റ് പോയത്. അതേസമയം സാമൂഹ്യ പ്രവർത്തനങ്ങൾക്കായുള്ള ഫണ്ട് ശേഖരണത്തിന്റെ ഭാഗമായാണ് ഈ ചിത്രങ്ങൾ വിറ്റ് പോയത്.
Read also:രോഗബാധിതയായ കുഞ്ഞുലൈലയുടെ കിടയ്ക്കക്കരികെ വിവാഹിതരായി മാതാപിതാക്കൾ
തന്‍വ തുമ്പിക്കൈയിൽ ബ്രഷ് പിടിച്ച് ചിത്രം വരയ്ക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ ഇടങ്ങളിൽ നേരത്തെ വൈറലായിരുന്നു. ഇത്തരം രസകരവും കൗതുകം നിറയ്ക്കുന്നതുമായ നിരവധി ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ നമുക്ക് മുന്‍പില്‍ പ്രത്യക്ഷപ്പെടാറുമുണ്ട്. ഇത്തരം വിഡിയോകള്‍ വളരെ വേഗത്തിലാണ് വൈറലാകുന്നതും. അത്തരത്തിൽ സോഷ്യൽ ഇടങ്ങളിൽ ഏറെ ശ്രദ്ധ നേടിയതാണ് സ്വന്തം ചിത്രം വരയ്ക്കുന്ന ആനയുടെ വിഡിയോ. ലോകത്തിന്റെ പലയിടങ്ങളില്‍ നിന്നുമായി നിരവധിപ്പേരാണ് ഈ കൗതുക ദൃശ്യങ്ങളെ അഭിനന്ദിച്ചുകൊണ്ട് എത്തിയത്. എന്നാൽ മിണ്ടാപ്രാണികളെ ഉപദ്രവിക്കുന്നുവെന്ന് കാണിച്ച് ഇതിനെ വിമർശിച്ചും ആളുകൾ രംഗത്തെത്തുന്നുണ്ട്.
A painting by an elephant in Thailand sold for $5.5k+ in an online fundraiser for the Maetang Elephant Camp.
— NowThis (@nowthisnews) July 7, 2021
The painting shows a silhouette of 9-year-old elephant Nong Thanwa and her friend Dumbo. Nong painted it herself using her trunk 🐘🎨 pic.twitter.com/C9QF9WR85F
Story highlights; elephants painting sells for rs 4 lakh