Emaster ഡിജിറ്റൽ എഡ്യൂക്കേഷൻ ആപ്പിന്റെ സഹായത്തോടെ പഠനം എളുപ്പമാക്കാം; Emaster ജൂലൈ 15 ന് വിദ്യാർത്ഥികളിലേക്ക്
വിദേശരാജ്യങ്ങളിൽ മുൻപ് തന്നെ ഹോം സ്കൂളിംഗും ഓൺലൈൻ പഠനവുമെല്ലാം സജീവമായിരുന്നെങ്കിലും മലയാളികൾ ഡിജിറ്റൽ പഠനത്തിലേക്ക് തിരിഞ്ഞത് കൊവിഡ് മഹാമാരി പ്രതിസന്ധി സൃഷ്ടിച്ചപ്പോഴാണ്. ഓൺലൈൻ പഠനരീതിയിലേക്ക് മലയാളി ചേക്കേറിയിട്ട് ഇത് രണ്ടാം വർഷമാണ്. അതുകൊണ്ടുതന്നെ ഡിജിറ്റൽ പഠനസഹായികളുടെയും പ്രാധാന്യം ഏറുകയാണ്. വിദ്യാർത്ഥികൾക്ക് നൂതന സാങ്കേതിക വിദ്യയുടെ സഹായത്തോടെ പാഠഭാഗങ്ങൾ കൃത്യമായി എത്തിക്കുന്ന Emaster ഡിജിറ്റൽ എഡ്യൂക്കേഷൻ ആപ്പ് പ്രസക്തമാകുന്നതും ഈ സാഹചര്യത്തിലാണ്.
സ്കൂളുകൾ നൽകുന്ന ഓൺലൈൻ ക്ലാസുകൾക്ക് പുറമെ Emaster ഡിജിറ്റൽ എഡ്യൂക്കേഷൻ ആപ്പിന്റെ സഹായംകൂടി തേടിയാൽ മികച്ച വിജയം ഉറപ്പാണ്. വിജഞാനപ്രദമായ ക്ലാസ്സുകളുമായി Emaster ഡിജിറ്റൽ എഡ്യൂക്കേഷൻ ആപ്പ് ജൂലൈ 15 ന് വിദ്യാർത്ഥികൾക്ക് മുന്നിലേക്ക് എത്തുകയാണ്.
കേരള സിലബസിലെ എട്ട് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് വളരെ ഫലപ്രദമായ രീതിയില്‍ ഏറ്റവും നല്ല വിദ്യാഭ്യാസം ഓണ്‍ലൈനായി നല്‍കുകയാണ് ഡിജിറ്റൽ എഡ്യുക്കേഷൻ ആപ്പായ Emaster. പഠനത്തിനും പരീക്ഷകൾക്കും ആവശ്യമായി വരുന്ന കൃത്യമായ വിവരങ്ങൾ Emaster – ഡിജിറ്റൽ എഡ്യൂക്കേഷൻ ആപ്പിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു. ലൈവ് റെക്കോർഡഡ് ക്ലാസുകളാണ് Emaster ഡിജിറ്റൽ എഡ്യൂക്കേഷൻ ആപ്പിൽ സജ്ജീകരിച്ചിരിക്കുന്നത്.
കുട്ടികളുടെ ദൈനംദിന പഠന രീതി മെച്ചപ്പെടുത്തുവാൻ വിദഗ്ധരും, പ്രഗത്ഭരുമായ അധ്യാപകരിൽ നിന്നും, ലോകോത്തര നിലവാരമുള്ള പഠന ക്ലാസുകളിലൂടെ സുതാര്യമായ രീതിയിൽ അറിവ് വിദ്യാർത്ഥികളിലേക്ക് എത്തിക്കുന്നു. കൂടാതെ പഠന നിലവാരം മെച്ചപ്പെടുത്തി ഉയർന്ന മാർക്ക് നേടുവാൻ പ്രാപ്തരാക്കുന്ന തരത്തിലുള്ള പ്രത്യേക പഠന രീതിയും Emaster പ്രദാനം ചെയ്യുന്നു.
Read More: തിരക്കേറിയ നഗരത്തിൽ മാസ്ക് ധരിക്കാത്ത ആളുകളെ ശകാരിച്ച് കൊച്ചുമിടുക്കൻ- വിഡിയോ
അതേസമയം, ഇ മാസ്റ്റർ – ഡിജിറ്റൽ എഡ്യൂക്കേഷൻ ആപ്പിന്റെ ബ്രാൻഡ് അംബാസിഡറായി എത്തുന്നത് നടനും അവതാരകനുമായ മിഥുൻ രമേശാണ്. കുട്ടികളുടെ പഠന നിലവാരം മനസിലാക്കി അവരുടെ പഠന രീതിയെ ക്രമപ്പെടുത്താനും മാതാപിതാക്കൾക്ക് തങ്ങളുടെ കുട്ടികളുടെ പഠനനിലവാരം വിലയിരുത്താനും Emaster ഡിജിറ്റൽ എഡ്യൂക്കേഷൻ ആപ്പിലൂടെ സാധിക്കുന്നു.
Story highlights- Emaster education app