ചലച്ചിത്ര പിന്നണി ഗാനരംഗത്തേക്കും അരങ്ങേറ്റം കുറിച്ച് രഞ്ജിന്‍ രാജ്: ‘കര്‍ണന്‍ നെപ്പോളിയന്‍ ഭഗത് സിംഗി’ലെ ഗാനം ശ്രദ്ധേയമാകുന്നു

July 9, 2021
Enthinanente Chenthamare video song from Karnan Napoleon Bhagat Singh

‘കര്‍ണന്‍ നെപ്പോളിയന്‍ ഭഗത് സിംഗ്’ ഇവര്‍ മൂന്നു പേരുമാണ് എന്റെ ഹീറോസ്…’ മലയാളികള്‍ വര്‍ഷങ്ങള്‍ക്ക് മുമ്പേ ഏറ്റെടുത്തതാണ് ഈ ഡയലോഗ്. 2014-ല്‍ തിയേറ്ററുകളിലെത്തിയ ‘സെവന്‍ത് ഡേ’ എന്ന ചിത്രത്തിലേതാണ് ഈ ഡയലോഗ്. പൃഥ്വിരാജിന്റെ ഈ ഡയലോഗ് ഇന്നും എടുത്ത് പ്രയോഗിക്കാറുണ്ട് പലരും. ‘കര്‍ണന്‍ നെപ്പോളിയന്‍ ഭഗത് സിംഗ്’ എന്ന പേരില്‍ ഒരുങ്ങുന്ന ചിത്രത്തേയും പ്രേക്ഷകര്‍ ഏറ്റെടുത്തതാണ്.

ഇപ്പോഴിതാ ചിത്രത്തിലെ പുതിയ വിഡിയോ ഗാനം പുറത്തിറങ്ങി. നിരവധി ഗാനങ്ങള്‍ക്ക് സംഗീതം നല്‍കി മലയാളികളുടെ ഹൃദയതാളങ്ങള്‍ പോലും കീഴടക്കിയ സംഗീത സംവിധായകന്‍ രഞ്ജിന്‍ രാജ് ആണ് ഗാനം ആലപിച്ചിരിക്കുന്നത്. ബി കെ ഹരിനാരായണന്റേതാണ് ഗാനത്തിലെ വരികള്‍. രഞ്ജിന്‍ രാജാണ് ഗാനത്തിന് സംഗീതം ഒരുക്കിയിരിക്കുന്നതും.

Read more: രാവിലെ ഉറക്കമുണര്‍ന്നാല്‍ ഒരു ചായ പിന്നെ സ്‌കൂട്ടിക്ക് പിന്നിലിരുന്ന് നാട് ചുറ്റും; ഈ തത്ത ആള് കൊള്ളാമല്ലോ

ശരത് ജി മോഹന്‍ ആണ് ചിത്രത്തിന്റെ സംവിധാനം. ഗ്രാമ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രമാണ് ‘കര്‍ണന്‍ നെപ്പോളിയന്‍ ഭഗത് സിംഗ്’. ധീരജ് ഡെന്നിയാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രം. കല്‍ക്കി എന്ന സിനിമയില്‍ ഗോവിന്ദ് എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയനായ ധീരജ് ഡെന്നി ‘കര്‍ണന്‍ നെപ്പോളിയന്‍ ഭഗത് സിംഗ് എന്ന സിനിമയിലൂടെ നായക നിരയിലേക്കെത്തുന്നു. ആദ്യാ പ്രസാദ് ആണ് ചിത്രത്തിലെ നായികാ കഥാപാത്രം.

സസ്പെന്‍സ് ത്രില്ലറായി ഒരുക്കുന്ന ചിത്രത്തില്‍ കോമഡിക്കും പ്രധാന്യം നല്‍കുന്നുണ്ട്. സംവിധായകന്‍ ശരത് ജി മോഹന്‍ ആണ് ചിത്രത്തിന്റെ രചനയും. ഫസ്റ്റ് പേജ് എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ മോനു പഴേടത്ത് ആണ് ചിത്രത്തിന്റെ നിര്‍മാണം. റിലീസിങ്ങിനായി തയാറെടുക്കുകയാണ് ചിത്രം.

Story highlights: Enthinanente Chenthamare video song from Karnan Napoleon Bhagat Singh