കേരളത്തിൽ സിനിമ ചിത്രീകരണം പുനരാരംഭിച്ചു; അർജുൻ നായകനാകുന്ന ‘വിരുന്നി’ന്റെ ചിത്രീകരണം പീരുമേട്ടിൽ
കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് നിർത്തിവെച്ചിരുന്ന സിനിമ ചിത്രീകരണം പുനരാരംഭിച്ചു. കണ്ണൻ താമരക്കുളം സംവിധാനം നിർവഹിക്കുന്ന വിരുന്ന് എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങാണ് അനുമതി കിട്ടിയ ഉടൻ ആരംഭിച്ചത്. പീരുമേട്ടിലാണ് ചിത്രത്തിന്റെ ഷൂട്ടിങ്. കർശന നിയന്ത്രണങ്ങളോടെ പൂർണ്ണമായും കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടാണ് ചിത്രീകരണം പുനരാരംഭിച്ചത്.
കണ്ണൻ താമരക്കുളം സംവിധാനം നിർവഹിക്കുന്ന ചിത്രത്തിൽ മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്നത് തമിഴ് താരം അർജുൻ ആണ്. നിക്കി ഗൽറാണിയാണ് അർജുന്റെ നായികയായി ചിത്രത്തിൽ എത്തുന്നത്. നെയ്യാർ ഫിലിംസിന്റെ ബാനറിൽ അഡ്വ.ഗിരീഷ് നെയ്യാർ, ബാദുഷ എൻ.എം എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. അതേസമയം കൊവിഡ് മാനദണ്ഡങ്ങൾ നിലനിൽക്കുന്നതിനാൽ അമ്പത് പേരിൽ താഴെ മാത്രമാണ് ചിത്രീകരണത്തിന് എത്തിയിരിക്കുന്നത്.
Read also: മനോഹരം ഈ പ്രണയം: ആശുപത്രിയിൽ പ്രവേശിപ്പിച്ച പ്രിയതമനെ തേടിയെത്തിയ ഇണ, ഹൃദയംതൊട്ട കാഴ്ച
സംസ്ഥാനത്ത് നടക്കേണ്ട സിനിമകളുടെ ചിത്രീകരണം അന്യ സംസ്ഥാനങ്ങളിലേക്ക് മാറ്റിയ സാചര്യത്തിൽ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും ഫെഫ്‍കയും ചേർന്ന് നടത്തിയ അടിയന്തിര ഇടപെടലിന്റെ ഭാഗമായാണ് കേരളത്തിൽ ചിത്രീകരണാനുമതി ലഭിച്ചത്. അതേസമയം സിനിമ സെറ്റുകളിൽ പാലിക്കേണ്ട മാർഗരേഖ സിനിമ സംഘടനകൾ സംയുക്തമായി പുറത്തിറക്കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ചിത്രീകരണം നടക്കുക.
കൊവിഡ് നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിനാൽ ഷൂട്ടിങ് അനുമതി ലഭിക്കാത്ത സാഹചര്യത്തിൽ മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ബ്രോ ഡാഡി എന്ന സിനിമയുടെ ചിത്രീകരണം ഹൈദരാബാദിലേക്ക് മാറ്റിയിരുന്നു.
Story highlights:Film Shooting restarted in Kerala