കടലിന് നടുവില്‍ ആളിപ്പടരുന്ന തീയ്; വൈറലായ ആ വിഡിയോയ്ക്ക് പിന്നില്‍

July 4, 2021
Gas leak sparks huge blaze in Mexico waters

സോഷ്യല്‍മീഡിയ ഉപയോഗിക്കാത്തവരുടെ എണ്ണം വളരെ വിരളമാണ് ഇക്കാലത്ത്. അതിശയിപ്പിക്കുകയും കൗതുകം നിറയ്ക്കുന്നതുമായ നിരവധി ചിത്രങ്ങളും വിഡിയോയുമൊക്കെ സമൂഹമാധ്യമങ്ങളിലൂടെ നമുക്ക് മുന്‍പില്‍ പ്രത്യക്ഷപ്പെടാറുമുണ്ട്. അത്തരമൊരു ദൃശ്യമാണ് കഴിഞ്ഞ ദിവസങ്ങളില്‍ സൈബര്‍ ഇടങ്ങളില്‍ നിറഞ്ഞത്.

കടലിന്റെ നടുവില്‍ ആളിപ്പടരുന്ന തീയുടേതായിരുന്നു ആ ദൃശ്യങ്ങള്‍. ചുറ്റും വെള്ളമാണെങ്കിലും തീയ് ആളിക്കത്തുകയാണ്. അപൂര്‍വായ ഈ ദൃശ്യം നിരവധിപ്പേര്‍ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കുകയും ചെയ്തു. എന്നാല്‍ പലരുടേയും സംശയും കടലിന് നടുവില്‍ എങ്ങനെയാണ് തീയ് പടര്‍ന്നത് എന്നായിരുന്നു.

Read more: ഇതിലും മികച്ച പിന്തുണ സ്വപ്നങ്ങളിൽ മാത്രം; യുവതിയുടെ നൃത്തത്തിന് രസികൻ പ്രോത്സാഹനവുമായി വളർത്തുനായ- വിഡിയോ

മെക്‌സിക്കന്‍ കടലിടുക്കിലാണ് അസാധരണമായ ഈ സംഭവം അരങ്ങേറിയത്. കടലിന് അടിത്തട്ടിലെ വാതക പൈപ്പ് ലൈനിലുണ്ടായ ചോര്‍ച്ചയാണ് അഗ്നിക്ക് കാരണമായത്. അഞ്ച് മണിക്കൂര്‍ നീണ്ടുനിന്ന പരിശ്രമത്തിനൊടുവിലാണ് കടലിലെ തീയ് അണയ്ക്കാന്‍ സാധിച്ചത്.

Story highlights:  Gas leak sparks huge blaze in Mexico waters