വളർച്ചയിൽ ഞെട്ടിച്ച് ഗോൾഡൻ ഫിഷുകൾ; ആവാസവ്യവസ്ഥയ്ക്ക് ഭീഷണിയെന്ന് വിദഗ്‌ധർ
ഗോൾഡൻ ഫിഷുകളുടെ ഞെട്ടിക്കുന്ന വളർച്ചയെക്കുറിച്ചുള്ള വാർത്തകൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിൽ പ്രചരിക്കുന്നുണ്ട്. എന്നാൽ ഇത്തരം ഫിഷുകളെ പൊതുകുളങ്ങളിലോ ജലാശയങ്ങളിലോ ഇടരുത് എന്നാണ് അധികൃതർ മുന്നോട്ട് വയ്ക്കുന്ന നിർദ്ദേശം. ഇത്തരം മീനുകൾ നമ്മൾ കരുതുന്നതിനേക്കാൾ കൂടുതൽ വലുപ്പത്തിൽ വളരുമെന്നും ഇത് ജലാശയത്തിന്റെ ആവാസവ്യവസ്ഥ നശിക്കാൻ കരണമാകുമെന്നുമാണ് അധികൃതർ പറയുന്നത്.
യുഎസിലെ മിനിസോട്ട മുനിസിപ്പല്‍ സര്‍ക്കാര്‍ നൽകുന്ന റിപ്പോർട്ട് പ്രകാരം അവിടുത്തെ തടാകങ്ങളിലും കനാലുകളും ഇത്തരം ഗോൾഡൻ ഫിഷുകൾ ക്രമാതീതമായി വളർന്നുവരുന്നുണ്ട്. ഈ പ്രദേശങ്ങളിലെ ജലാശയങ്ങളിൽ നിന്നുമായി കഴിഞ്ഞ നവംബർ മുതൽ അരലക്ഷത്തോളം ഗോൾഡൻ ഫിഷുകളെയാണ് പിടികൂടി മാറ്റിയത്. ഇതുവരെ കണ്ടെത്തിയതിൽ വെച്ച് ഒന്നരയടി നീളവും രണ്ട് കിലോയോളം ഭാരവുമുള്ള ഗോൾഡൻ ഫിഷാണ് ഏറ്റവുമധികം ഭാരമുള്ളത്.
Read also:ഏത് പ്രതികൂല സാഹചര്യങ്ങളെയും ചെറുത്ത് തോൽപ്പിക്കാൻ ഒരുങ്ങിയ മൺവീടുകൾ; നിർമിതിയ്ക്ക് പിന്നിൽ…
അതേസമയം അലങ്കാര മത്സ്യങ്ങളിൽ ഏറ്റവും പ്രിയപ്പെട്ടവയാണ് ഗോൾഡൻ ഫിഷുകൾ. കാഴ്ചയിൽ അതിമനോഹരമായ ഈ ഫിഷുകളെ വളർത്താനായി വാങ്ങുന്നവരും നിരവധിയാണ്. എന്നാൽ അലങ്കാരമത്സ്യ കൃഷി തുടങ്ങി പാതിവഴിയിൽ നിർത്തുന്നവർ ഇത്തരം മീനുകളെ പൊതു ജലാശയങ്ങളിൽ നിക്ഷേപിക്കുന്നതാണ് ഇവ പൊതു ഇടങ്ങളിൽ ക്രമാതീതമായി വളരാൻ കാരണമാകുന്നത്. എന്നാൽ മിനിസോട്ട മുനിസിപ്പല്‍ ഭരണകൂടം തങ്ങളുടെ സാമൂഹ്യമാധ്യമ പേജ് വഴി മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത് പ്രകാരം ഇത്തരത്തിൽ ഈ മത്സ്യങ്ങളെ പൊതു ജലാശയങ്ങളിൽ ഉപേക്ഷിക്കുന്ന പ്രവണത നിർത്തിയില്ലെങ്കിൽ ഇവ ജലാശയത്തിന്റെ ആവാസവ്യവസ്ഥ നശിക്കാൻ കാരണമാകും. കാരണം ജലാശയത്തിലെ ചെറുസസ്യങ്ങളെയും മറ്റും ഇവ ഭക്ഷണമാക്കുന്നതോടെ ജലാശയത്തിന്റെ ഗുണനിലവാരം കുറയുകയും ആവാസവ്യവസ്ഥ നശിക്കുകയും ചെയ്യും.
Please don't release your pet goldfish into ponds and lakes! They grow bigger than you think and contribute to poor water quality by mucking up the bottom sediments and uprooting plants.
— City of Burnsville (@BurnsvilleMN) July 9, 2021
Groups of these large goldfish were recently found in Keller Lake. pic.twitter.com/Zmya2Ql1E2
Story Highlights: goldfish not to be released into ponds says experts