ഓണ്‍ലൈന്‍ ക്ലാസില്‍ ശ്രദ്ധയോടെ മുത്തശ്ശി, ഒപ്പം അധ്യാപകന്റെ ചോദ്യങ്ങള്‍ക്ക് നിഷ്‌കളങ്കമായ മറുപടിയും: വിഡിയോ

July 16, 2021
Grandma attending online class viral video

വലിയൊരു പോരാട്ടത്തിലാണ് നാം. ലോകത്തെ ഒന്നാകെ അലട്ടിയ കൊവിഡ് 19 എന്ന മഹാമാരിക്കെതിരായ പോരാട്ടത്തില്‍. കൊവിഡിനെ ചെറുത്ത് തോല്‍പിക്കാന്‍ നമ്മുടെ സംസ്ഥാനം നടത്തുന്ന പ്രതിരോധ പ്രവര്‍ത്തനങ്ങളും ചെറുതല്ല. സ്‌കൂളുകള്‍ അടഞ്ഞു കിടക്കുകയാണ്. കൊവിഡ് പ്രതിസന്ധി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഓണ്‍ലൈനായാണ് ക്ലാസുകള്‍ നടക്കുന്നത്.

തുടര്‍ച്ചയായി ഇത് രണ്ടാമത്തെ അധ്യയന വര്‍ഷമാണ് വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈനായി ക്ലാസുകള്‍ പുരോഗമിക്കുന്നത്. ഓണ്‍ലൈന്‍ ക്ലാസുമായി ബന്ധപ്പെട്ട മനോഹര നിമിഷങ്ങളുടെ വിഡിയോകള്‍ പലപ്പോഴും സമൂഹമാധ്യമങ്ങളിലും ശ്രദ്ധ നേടിയിട്ടുണ്ട്. ഹൃദ്യമായ ഒരു വിഡിയോയാണ് ശ്രദ്ധ ആകര്‍ഷിക്കുന്നതും.

Read more: ശരിക്കും എന്താണ് ഈ കൗണ്ടര്‍… അതിനുത്തരം ദേ ഈ വിഡിയോയിലുണ്ട്

കുട്ടികള്‍ക്ക് വേണ്ടിയുള്ള ഓണ്‍ലൈന്‍ ക്ലാസ് ശ്രദ്ധയോടെ വീക്ഷിക്കുന്ന ഒരു മുത്തശ്ശിയുടേതാണ് ഈ വിഡിയോ. അധ്യാപകന്‍ പഠിപ്പിക്കുന്ന കാര്യങ്ങള്‍ വീക്ഷിക്കുന്ന മുത്തശ്ശി ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുന്നതും വിഡിയോയില്‍ കാണാം. നിഷ്‌കളങ്കത നിറഞ്ഞ ഈ വിഡിയോ പലരുടേയും ഉള്ളു തൊടുന്നു.

Story highlights: Grandma attending online class viral video