ഡയറ്റില്‍ ഉള്‍പ്പെടുത്താം ബദാം; ആരോഗ്യഗുണങ്ങള്‍ ഏറെയാണ്

Healthy Benefits Of Almonds

ആരോഗ്യഗുണങ്ങളാല്‍ സമ്പന്നമാണ് നട്‌സ്. നട്‌സുകളില്‍ പ്രമുഖനായ ബദാമിനുമുണ്ട് ഏറെ ഗുണങ്ങള്‍. ദിവസവും ചെറിയൊരു അളവില്‍ ബദാം കഴിക്കുന്നതും നല്ലതാണ്. ബദാമിന്റെ ചില ആരോഗ്യഗുണങ്ങളെ പരിചയപ്പെടാം.

ശരീരത്തിലെ ചീത്ത കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കാന്‍ ബദാം കഴിക്കുന്നത് സഹായിക്കുന്നു. അതുകൊണ്ടുതന്നെ അമിതഭാരത്തെ ചെറുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഡയറ്റില്‍ ഉള്‍പ്പെടുത്താവുന്ന ഒന്നാണ് ബദാം. മാത്രമല്ല വിശപ്പിനെ നിയന്ത്രിക്കാനും ബദാം സഹായിക്കുന്നു. കുതിര്‍ത്ത ബദാം കഴിക്കുന്നത് കൂടുതല്‍ ആരോഗ്യകരമാണ്.

Read more: ഗിന്നസ് പക്രുവിനെ കുട്ടിപ്പാട്ട് പഠിപ്പിച്ച് മിയക്കുട്ടിയും മേഘ്‌നയും: വിഡിയോ

രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമപ്പെടുത്തുന്നതിലും ബദാമിലെ ഘടകങ്ങള്‍ സഹായിക്കുന്നു. ആന്റിഓക്‌സിഡന്റുകളാല്‍ സമ്പന്നമായ ബദാം രക്തത്തിലെ ഇന്‍സുലിന്റെ അളവ് ക്രമപ്പെടുത്തുന്നതിനാല്‍ പ്രമേഹരോഗികള്‍ക്കും ബദാം കഴിക്കാവുന്നതാണ്.

രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാനും ഉപയോഗപ്രദമാണ് ബദാം. അതുകൊണ്ടുതന്നെ ഹൃദയാരോഗ്യത്തിനും ബദാം കഴിക്കുന്നത് നല്ലതാണ്. കിഡ്‌നിയുടെ ആരോഗ്യത്തെ മെച്ചപ്പെടുത്താനും ബദാം സഹായിക്കുന്നു. വിറ്റാമിന്‍ ഇയും മറ്റ് ന്യൂട്രിയന്റ്‌സുമൊക്കെ ധാരാളമായി അടങ്ങിയിട്ടുണ്ട് ബദാമില്‍. അതിനാല്‍ കുട്ടികള്‍ക്കും ചെറിയൊരു അളവില്‍ ബദാം കൊടുക്കുന്നത് നല്ലതാണ്.

Story highlights: Healthy Benefits Of Almonds