അപൂര്‍വ രോഗം ബാധിച്ച കുരുന്നിനായി കൈകോര്‍ക്കാം; അഭ്യര്‍ത്ഥനയുമായി ചലച്ചിത്രതാരങ്ങളും

July 5, 2021

കരുണ വറ്റാത്ത സുമനസ്സുകളുടെ സഹായം കാത്തിരിക്കുകയാണ് ഒരു കുരുന്ന്. ഒന്നര വയസ്സ് മാത്രം പ്രായമുള്ള മുഹമ്മദ് എന്ന കുരുന്നിനുവേണ്ടി കൈകോര്‍ക്കാന്‍ അഭ്യര്‍ത്ഥിച്ചിരിക്കുകയാണ് ചലച്ചിത്രതാരങ്ങളും. പലരുടേയും വാട്‌സ്ആപ്പ് സ്റ്റാറ്റസുകളിലും ഫേസ്ബുക്ക് പ്രൊഫൈലുകളിലും എല്ലാം കുഞ്ഞ് മുഹമ്മദിന്റെ ചിക്താ സഹായത്തിനായുള്ള അഭ്യര്‍ത്ഥനകളാണ് കഴിഞ്ഞ ദിവസങ്ങളായി നിറയുന്നത്.

18 കോടി രൂപയാണ് മുഹമ്മദിന്റെ ചികിത്സയ്ക്ക് ആവശ്യം. കണ്ണൂര്‍ മാട്ടൂല്‍ സ്വദേശിയാണ്. പേശികളെ ക്ഷയിപ്പിക്കുന്ന സ്‌പൈനല്‍ മസ്‌കുലര്‍ അട്രോഫി എന്ന രോഗാവാസ്ഥയിലാണ് മുഹമ്മദുള്ളത്. ഇതോ രോഗാവസ്ഥയിലാണ് മുഹമ്മദിന്റെ സഹോദരി അഫ്രയും. സോള്‍ജെന്‍സമ എന്ന മരുന്നാണ് മുഹമ്മദിന് ആവശ്യം. ഇന്ത്യയില്‍ ലഭ്യമല്ലാത്ത ഈ മരുന്ന് വരുത്തി മുഹമ്മദിന് നല്‍കണമെങ്കില്‍ 18 കോടി രൂപയാണ് ചെലവ്.

ചലച്ചിത്രതാരങ്ങളും പരസ്പരം കൈകോര്‍ത്തിരിക്കുകയാണ് കുഞ്ഞു മുഹമ്മദിന് വേണ്ടി. സണ്ണിവെയ്ന്‍, ദുല്‍ഖര്‍ സല്‍മാന്‍, ഒമര്‍ ലുലു, ആസിഫ് അലി, അര്‍ജുന്‍ അശോകന്‍ ഗിന്നസ് പക്രു തുടങ്ങി നിരവധിപ്പേര്‍ മുഹമ്മദിനായി സഹായം അഭ്യര്‍ത്ഥിച്ച് രംഗത്തെത്തിയിട്ടുണ്ട്.

ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍

Ac Name : Mariyumma PC
Bank :kerala gramin bank, Mattool
Branch code :40421
AC NO :40421100007872
IFSC :KLGB0040421
Google pay :8921223421

Story highlights: Help to Muhammad