തിളക്കമാർന്ന ഐസ് ബോളുകൾ; ഇത് പ്രകൃതി ഒരുക്കിയ അത്ഭുതക്കാഴ്ച, പ്രതിഭാസത്തിന് പിന്നിൽ
അതിശൈത്യകാലത്ത് മനോഹരമായ കാഴ്ചകൾ സമ്മാനിക്കുകയാണ് പഞ്ച മഹാതടാകപ്രദേശവും പരിസരപ്രദേശങ്ങളും… അമേരിക്കൻ ഐക്യനാടുകളുടെയും കാനഡയുടെയും അതിർത്തിയിലായി നിലകൊള്ളുന്നതാണ് ഈ പഞ്ച മഹാതടാകങ്ങൾ…ഭൂമിയിലെ ശുദ്ധജലത്തിന്റെ ഇരുപത് ശതമാനത്തോളം ഉൾക്കൊള്ളുന്ന ഈ തടാകങ്ങൾ അതീവശൈത്യകാലത്ത് വിനോദ സഞ്ചാരികളുടെ ഇഷ്ടഇടം കൂടിയായി മാറാറുണ്ട്.
അതിശൈത്യകാലത്ത് ഈ തടാകങ്ങളുടെ ഉപരിതലത്തിലെ വെള്ളം തണുത്തുറയുന്നു. എന്നാൽ അടിത്തട്ടിലെ ജലത്തിന്റെ ഒഴുക്കിന്റെ ഫലമായി ഇവിടെ ഐസ് ബോളുകൾ പ്രത്യക്ഷപ്പെടുന്നു. തടാകതീരത്ത് അടിയുന്ന ഇത്തരം ഐസ് ബോളുകൾ മനോഹരമായ കാഴ്ചകളാണ് ഇവിടെത്തുന്നവർക്ക് സമ്മാനിക്കുന്നത്. താപനില കുറവായതിനാൽ കൂടുതൽ സമയം ഇവ ഉരുകാതെ ബോളുകളുടെ രൂപത്തിൽ നിലനിൽക്കും. എന്നാൽ ഇവയിലേക്ക് സൂര്യപ്രകാശം തട്ടുമ്പോൾ വളരെ മനോഹരമായ കാഴ്ചകളാണ് പ്രകൃതി സമ്മാനിക്കുന്നത്.
അമേരിക്കയ്ക്ക് പുറമെ വടക്കൻ റഷ്യയുടെ ചില ഭാഗങ്ങളിലും ഈ പ്രതിഭാസം കണ്ടുവരാറുണ്ട്. ഈ പ്രദേശത്തെ പ്രധാന വരുമാനമാർഗം ടൂറിസമാണ്. കയാക്കിങ്, പവർ ലിഫ്റ്റിങ്, ലേക്ക് സർഫിങ് തുടങ്ങിയ സംവിധാനങ്ങളും ഇവിടെ എത്തുന്ന സഞ്ചാരികൾക്കായി ഒരുക്കിയിട്ടുണ്ട്.
Story highlights: ice balls appear on beach