1001 രുചികളില്‍ ഐസ്ക്രീം; ഇത് റെക്കോര്‍ഡ് നേട്ടം
ഐസ്ക്രീം ഇഷ്ടമില്ലാത്തവര്‍ കുറവായിരിക്കും. ചെറിയ കുട്ടികള്‍ മുതല്‍ പ്രായമായവരെ പോലും അത്രമേല്‍ ആകര്‍ഷിക്കാറുണ്ട് ഈ വിഭവം. ലോകമെമ്പാടുമുള്ള ഐസ്ക്രീം പ്രേമികള്‍ക്കിടയില്‍ ശ്രദ്ധ നേടിയിരിക്കുകയാണ് ചില ഐസ്ക്രീം വിശേഷങ്ങള്‍. 1001 ഫ്ളവേറുകളുള്ള ഐസ്ക്രീമിന്റേതാണ് ഈ വിശേഷങ്ങള്‍.
ഐസ്ക്രീം എന്ന് കേള്‍ക്കുമ്പോള്‍ തന്നെ പലതരത്തിലുള്ള ഫ്ളേവറുകളുടെ രുചിയോര്‍മ്മകളും നമ്മുടെ നാവിന് തുമ്പിലെത്തും. മാംഗോ, ചോക്ലേറ്റ്, സ്ട്രോബറി, വാനില, ബട്ടര്‍ സ്കോച്ച് അങ്ങനെ അങ്ങനെ… എന്നാല്‍ 1001 ഫ്ളേവറുകള്‍ എന്ന് കേള്‍ക്കുമ്പോള്‍ പലരും നെറ്റി ചുളിച്ചേക്കാം. പക്ഷെ സംഗതി സത്യമാണ്.
Read more: പ്രായം വെറും നാല് വയസ്, ചെയ്യുന്നതോ വലിയ കാര്യങ്ങൾ; സമുദ്ര സംരക്ഷണത്തിനിറങ്ങിയ നീന
വ്യത്യസ്തമായ 1001 രുചികളില്‍ ഐസ്ക്രീം തയാറാക്കി ശ്രദ്ധ നേടുകയാണ് പാന്‍ ആന്‍ഡ് ഐസ് എന്ന സ്ഥാപനം. ഇത്രയധികം ഐസ്ക്രീം രുചികള്‍ തയാറാക്കിയതിനാല്‍ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്സിലും ഈ സ്ഥാപനം ഇടം നേടി. അബുദാബി യാസ് മാളിലെ പോള്‍ കോര്‍ട്ടിലാണ് ഈ രുചിമേളയുള്ളത്. സമ്മര്‍ ഓഫ് ഐസ്ക്രീംസ് എന്ന ഫെസ്റ്റ് ഓഗസ്റ്റ് 31 വരെ ഉണ്ട്.
Story highlights: Ice cream display with 1,001 different flavours breaks record in Abu Dhabi