സുമനസ്സുകളുടെ കാരുണ്യം കാത്ത് ഇമ്രാനും: കൈകോര്‍ക്കാം
കേരളം കൈകോര്‍ത്തപ്പോള്‍ മുഹമ്മദ് എന്ന കുരുന്നിന് തിരികെ ലഭിച്ചത് പുത്തന്‍ പ്രതീക്ഷകളും സ്വപ്‌നങ്ങളുമാണ്. മറ്റൊരു കുരുന്നുകൂടി സുമനസ്സുകളുടെ കാരുണ്യത്തിനായി കാത്തിരിക്കുന്നു. ഇമ്രാന്‍ എന്ന കുരുന്നിനും പതിനെട്ട് കോടിയുടെ സഹായം വേണം.
സ്‌പൈനല്‍ മസ്‌കുലര്‍ അട്രോഫി രോഗമാണ് കുഞ്ഞ് ഇമ്രാനേയും ബാധിച്ചിരിക്കുന്നത്. മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശിയായ ആരിഫിന്റെ മകനാണ് ഇമ്രാന്‍. കഴിഞ്ഞ മൂന്ന് മാസത്തോളമായി വേദന സഹിച്ചുകഴിയുകയാണ് ഈ കുരുന്ന്.
അപൂര്‍വമായ ജനിതകരോഗമാണ് സ്‌പൈനല്‍ മസ്‌കുലര്‍ അട്രോഫി. ഇതിനുള്ള മരുന്ന് ഇന്ത്യയില്‍ ലഭ്യമല്ല. രാജ്യത്തിന് പുറത്തുനിന്നും ഈ മരുന്ന് എത്തിച്ച് ഇമ്രാന് നല്‍കുമ്പോള്‍ 18 കോടി രൂപയുടെ ചെലവ് മരും. കരുണ വറ്റാത്ത സുമനസ്സുകളുടെ കാരുണ്യത്തിനായി കാത്തിരിക്കുകയാണ് ആറ് മാസം മാത്രം പ്രായമുള്ള ഇമ്രാന്‍.
ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍
പേര്- ആരിഫ്
ബ്രാഞ്ച്-ഫെഡറല്‍ ബാങ്ക്, മങ്കട
അക്കൗണ്ട് നമ്പര്‍-16320100118821
ഐഎഫ്എസ്സി-FDRL0001632
ഗൂഗിള്‍ പേ-8075393563
ഫോണ്‍ നമ്പര്‍-8075393563
Story highlights: Imran spinal muscular atrophy victim also need help