അതിസാഹസിക പ്രകടനത്തില്‍ അതിശയിപ്പിച്ച് അഞ്ച് വയസ്സുകാരി

July 10, 2021
Incredible acrobatics video little girl

കുട്ടികള്‍ പലപ്പോഴും നമ്മെ അതിശയിപ്പിക്കാറുണ്ട്. അതും പ്രായത്തെ വെല്ലുന്ന പ്രകടനങ്ങള്‍ക്കൊണ്ട്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സമൂഹമാധ്യമങ്ങളില്‍ നിറയുന്നതും ആരേയും അതിശയിപ്പിക്കുന്ന ഒരു കുട്ടിത്താരത്തിന്റെ വിഡിയോ ആണ്. ജിംനാസ്റ്റിക്‌സില്‍ ഗംഭീര പ്രകടനമാണ് ഈ മിടുക്കി കാഴ്ചവയ്ക്കുന്നത്.

ജെയ്ഡന്‍ പൊള്ളാര്‍ഡ് എന്നാണ് ഈ മിടുക്കിയുടെ പേര്. ടെക്സ്സാസ് സ്വദേശിനി. പ്രായം വെറും അഞ്ച് വയസ്സാണ്. പക്ഷെ ജിംനാസ്റ്റിക്‌സില്‍ പ്രായത്തെ പോലും വെല്ലും ഈ മിടുക്കി. ഇതിനോടകംതന്നെ ജെയ്ഡന്‍ നിരവധി ആരാധകരേയും സ്വന്തമാക്കിയിട്ടുണ്ട്. പിതാവ് റോളണ്ടുമൊത്താണ് കുട്ടിത്താരത്തിന്റെ ജിംനാസ്റ്റിക് പ്രകടനം. പിതാവ് ആണ് മകളുടെ പരിശീലകനും.

Read more: അവിസ്‌ ഭൂമിയിലെ തന്റെ മനോഹരനിമിഷങ്ങൾ പൂർത്തിയാക്കിയത് ഇങ്ങനെ; ഹൃദയംതൊട്ട് വിഡിയോ

ജിംനാസ്റ്റിക്‌സിലെ പ്രയാസമേറിയ സ്റ്റെപ്പുകള്‍ പോലും വളരെ ഈസിയായി തന്നെ ഈ മിടുക്കി ചെയ്യുന്നു. ഫ്‌ളിപ്പ്, ടമ്പിള്‍ ഫ്‌ളൈ തുടങ്ങിയവയൊക്കെ വളരെ മനോഹരമായി ജെയ്ഡന്‍ ചെയ്യുന്നു. പിച്ചവെച്ചു തുടങ്ങുന്നതിനു മുന്‍പേ ജിംനാസ്റ്റിക്‌സില്‍ പരിശീലനം ലഭിച്ചു തുടങ്ങിയതാണ് ജെയ്ഡന്. ജിംനാസ്റ്റിക്‌സിനോട് ഈ മിടുക്കിക്കുള്ള താല്‍പര്യവും ചെറുതല്ല. തെല്ലും ഭയമില്ലാതെ ആത്മവിശ്വാസത്തോടെ ജിംനാസ്റ്റിക് പ്രകടനങ്ങള്‍ കാഴ്ചവയ്ക്കുന്ന കുട്ടിത്താരത്തിന് നിറഞ്ഞ് കൈയടിക്കുകയാണ് സമൂഹമാധ്യമങ്ങളും.

Story highlights: Incredible acrobatics video little girl