രാജ്യത്ത് 43,733 പുതിയ കൊവിഡ് രോഗികൾ- രോഗമുക്തി നിരക്ക് 97.18 ശതമാനമായി

July 7, 2021

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ റിപ്പോർട്ട് ചെയ്തത് 43,733 പുതിയ കൊവിഡ് കേസുകൾ. 47,240 പേരാണ് 24 മണിക്കൂറിനുള്ളിൽ രോഗമുക്തി നേടിയത്. ഇതോടെ രോഗമുക്തി നിരക്ക് 97.18 ശതമാനമായി. ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 4.59 ലക്ഷമായി കുറഞ്ഞു.

അതേസമയം, കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് കേസുകളിൽ നേരിയ വർധനവിനൊപ്പം മരണനിരക്കും ഉയർന്നിട്ടുണ്ട്. ഇന്നലെമാത്രം 930 പേരാണ് കൊവിഡ് ബാധിച്ച് മരണമടഞ്ഞത്. ആകെ മരണം 4.04 ലക്ഷമായി ഉയര്‍ന്നു.

കൊവിഡ് രോഗമുക്തി നിരക്ക് 97.17 ശതമാനമാണ്. ഇന്നലെ 36.05 ലക്ഷം ഡോസ് വാക്സിൻ വിതരണം ചെയ്തു. അതേസമയം, കേരളത്തിൽ ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ ഇന്നുമുതൽ ഇളവുകൾ നിലവിൽവരും.

Story highlights- india covid cases updates