രാജ്യത്ത് 39,361 കൊവിഡ് കേസുകള്‍; ഒരുലക്ഷത്തിൽ അധികം സജീവ കേസുകളുള്ള സംസ്ഥാനമായി കേരളം
July 26, 2021
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 39,361 കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 35,968 പേര് രോഗം ഭേദമായി ആശുപത്രി വിട്ടു. രാജ്യത്തെ രോഗമുക്തി നിരക്ക് 97.35 ശതമാനമായി കുറഞ്ഞു. വിവിധ സംസ്ഥാനങ്ങളിലായി 4.11 ലക്ഷം പേരാണ് ചികിത്സയില്‍ തുടരുന്നത്. 416 മരണങ്ങളാണ് ഇന്നലെ മാത്രം കൊവിഡ് മൂലം സംഭവിച്ചത്. ഇതോടെ ആകെ മരണസംഖ്യ 4.20 ലക്ഷമായി ഉയര്‍ന്നു.
Read More: സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത
വാക്സിൻ വിതരണം കാര്യക്ഷമമായി നടക്കുന്നുവെങ്കിലും രാജ്യത്ത് ആശങ്ക നിലനിൽക്കുന്ന സംസ്ഥാനമാണ് കേരളം. സജീവമായ കേസുകൾ ഒരുലക്ഷത്തിൽ അധികമുള്ള ഒരേയൊരു സംസ്ഥാനമാണ് കേരളം. 1.40 ലക്ഷം പേരാണ് സംസ്ഥാനത്ത് ചികിത്സയില്‍ കഴിയുന്നത്. കൊവിഡ് കേസുകൾ ഏറ്റവും കൂടി നിന്നിരുന്ന മഹാരാഷ്ട്രയില്‍ 98,341 സജീവ കേസുകളാണ് ഉള്ളത്.
Story highlights- india covid updates