രാജ്യത്ത് 48,786 കൊവിഡ് കേസുകൾ കൂടി, മരണം- 1005

July 1, 2021
new Covid cases

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം കുറയുന്നുണ്ടെങ്കിലും കൊറോണ വൈറസ് പൂർണമായും വിട്ടൊഴിഞ്ഞിട്ടില്ല. പ്രതിദിനം റിപ്പോർട്ട് ചെയ്യുന്ന കേസുകളുടെ എണ്ണം കുറയുന്നത് രാജ്യത്തിന് ആശ്വാസം പകരുന്നുണ്ട്. പുതുതായി 48,786 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 3,04,11,634 ആയി.

കഴിഞ്ഞ 24 മണിക്കൂറിനിടെ 1005 പേർ കൊവിഡ് ബാധിച്ച് മരിച്ചു. ഇതോടെ ആകെ മരണസംഖ്യ 3,99,459 ആയി. 61,588 പേരാണ് കഴിഞ്ഞ ദിവസം കൊവിഡിൽ നിന്ന് മുക്തി നേടിയത്. നിലവിൽ 5,23,257 പേരാണ് കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളത്.

Read also:എംജിക്കൊപ്പം മഞ്ജു വാര്യരും പാടി, ‘കൈതപ്പൂവിൻ കന്നികുറുമ്പിൽ തൊട്ടൂ തൊട്ടില്ലാ…’ മനോഹരം ഈ ആലാപനമികവ്

കേരളത്തിലാണ് നിലവിൽ ഏറ്റവുമധികം കൊവിഡ് പ്രതിദിന കണക്ക് റിപ്പോർട്ട് ചെയ്യുന്നത്. 13,658 കേസുകളാണ് കേരളത്തിൽ ഇന്നലെ മാത്രം റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,40,727 സാമ്പിളുകളാണ് സംസ്ഥാനത്ത് പരിശോധിച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 142 മരണങ്ങളാണ് കൊവിഡ് മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 13,235 ആയി. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 11,808 പേർ രോഗമുക്തി നേടിയിട്ടുണ്ട്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3,88,903 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്.

Story highlights;india reports 48786 covid-19 cases