രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകൾ ഉയരുന്നു; 24 മണിക്കൂറിനിടെ 42,015 രോഗബാധിതർ
രാജ്യത്ത് പ്രതിദിനം റിപ്പോർട്ട് ചെയ്യുന്ന കൊവിഡ് കേസുകളില്‍ നേരിയ വര്‍ധനവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 42,015 കൊവിഡ് കേസുകളാണ് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 3,12,16,337 ആയി. 24 മണിക്കൂറിനിടെ 3,999 മരണങ്ങളും റിപ്പോർട്ട് ചെയ്തു. ആകെ കൊവിഡ് മരണസംഖ്യ 4,18,480 ആണ്. 97.36 ശതമാനമാണ് ഇന്ത്യയിലെ രോഗമുക്തി നിരക്ക്. ഇന്ത്യയിൽ നിലവിൽ ചികിത്സയിലുള്ളത് 4,07,170 പേരാണ്. 36,977 പേർ ഇന്നലെ രോഗുക്തി നേടി. 3,03,90,687 ആണ് ആകെ രോഗമുക്തി നിരക്ക്.
അതേസമയം ഇന്നലെ മാത്രം കേരളത്തിൽ റിപ്പോർട്ട് ചെയ്തത് 16,848 കൊവിഡ് കേസുകളാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,41,431 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.91 ആണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 104 മരണങ്ങളാണ് കൊവിഡ് മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 15,512 ആയി. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 12,052 പേര്‍ രോഗമുക്തി നേടി.
Read also: വാലി ഫങ്കിന് ഇത് മധുരപ്രതികാരം; ബഹിരാകാശത്തെത്തുന്ന ഏറ്റവും പ്രായം കൂടിയ വനിതയായി ഈ 82- കാരി
1,26,398 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 30,45,310 പേര്‍ ഇതുവരെ കൊവിഡില്‍ നിന്നും മുക്തി നേടി. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 4,05,178 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്.
Story Highlights; India updates covid-19 cases from health department