ഇന്ദ്രന്‍സ് നായകനായെത്തുന്ന ‘വേലുക്കാക്ക’ ഒടിടി റിലീസിന്

July 4, 2021
Indrans Movie Velukkakka to Release in OTT

നിരവധി കഥാപാത്രങ്ങളിലൂടെ പ്രേക്ഷക സ്വീകാര്യത നേടിയ നടനാണ് ഇന്ദ്രന്‍സ്. താരം കേന്ദ്ര കഥാപാത്രമായെത്തുന്ന ഏറ്റവും പുതിയ ചിത്രം വേലുക്കാക്ക പ്രേക്ഷകരിലേക്കെത്തുന്നു. കൊവിഡ് പശ്ചാത്തലം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഒടിടി പ്ലാറ്റ്‌ഫോമിലൂടെയാണ് ചിത്രത്തിന്റെ റിലീസ്. ജൂലൈ ആറിന് സൈന പ്ലേ, ഫസ്റ്റ് ഷോ, നീസ്ട്രീം തുടങ്ങിയ ഒടിടി പ്ലാറ്റ്‌ഫോമുകളില്‍ ചിത്രം റിലീസ് ചെയ്യും.

നവാഗതനായ അശോക് ആര്‍ കലിതയാണ് ചിത്രത്തിന്റെ സംവിധാനം. സംവിധായകന്‍ തന്നെയാണ് ചിത്രത്തിന് കഥയൊരുക്കിയതും. എ കെ ജെ ഫിലിംസിന്റെ ബാനറില്‍ മെര്‍ലിന്‍ അലന്‍ കൊടുതട്ടില്‍, സിബി വര്‍ഗീസ് പള്ളുരുത്തി എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം.

Read more:മഞ്ഞ് കണങ്ങള്‍ പതിഞ്ഞ തേയിലയില്‍ നിന്നും ഉത്പാദിപ്പിക്കുന്ന ചായപ്പൊടി; നാല് കിലോയ്ക്ക് 16400 രൂപ

ഇന്ദ്രന്‍സിന് പുറമെ മറ്റ് നിരവധി താരങ്ങളും അണിനിരക്കുന്നുണ്ട് വേലുക്കാക്കയില്‍. പാഷാണം ഷാജി, ആതിര, ബിന്ദു കൃഷ്ണ, ഷെബിന്‍ ബേബി, മധു ബാബു, നസീര്‍ സംക്രാന്തി, ഉമ കെ പി, വിസ്മയ, രാജു ചേര്‍ത്തല. ആരവ് ബിജു, സന്തോഷ് വെഞ്ഞറമൂട്, ആദ്യ രാജീവ്, സത്യന്‍, ആരാം ജിജോ, അയാന്‍ ജീവന്‍ തുടങ്ങിയവര്‍ ചിത്രത്തില്‍ വിവിധ കഥാപാത്രങ്ങളായെത്തുന്നു.

Story highlights: Indrans Movie Velukkakka to Release in OTT