‘മഞ്ഞ് നിറഞ്ഞ മലനിരകളിലൂടെ മനസ്സ് ഐസായിപ്പോയ ചെറുപ്പക്കാരന്റെ കഥ’; ചിരി നിറച്ച് ജാന്‍.എ.മന്‍ ടീസര്‍

July 9, 2021
Janeman Official Teaser

സിനിമകള്‍ പ്രേക്ഷരകിലേക്കെത്തും മുന്‍പേ ചിത്രത്തിന്റേതായി പുറത്തിറങ്ങുന്ന ടീസറുകളും ട്രെയ്‌ലറുമെല്ലാം ചലച്ചിത്രലോകത്ത് ശ്രദ്ധിക്കപ്പെടാറുണ്ട്. ചലച്ചിത്ര ലോകത്ത് ശ്രദ്ധ നേടുകയാണ് ജാന്‍.എ.മന്‍ എന്ന ചിത്രത്തിന്റെ ടീസര്‍. കോമഡി പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രമാണ് ജാന്‍.എ.മന്‍.

ലാല്‍, അര്‍ജുന്‍ അശോകന്‍, ബാലു വര്‍ഗീസ്, ഗണപതി, ബേസില്‍ ജോസഫ്, സിദ്ധാര്‍ഥ് മേനോന്‍, അഭിരാം രാധാകൃഷ്ണന്‍, റിയ സൈറ, ഗംഗ മീര, സജിന്‍ ഗോപു, ചെമ്പില്‍ അശോകന്‍ തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നത്. നിരവധി പുതുമുഖ താരങ്ങളും അണിനിരക്കുന്നുണ്ട് ചിത്രത്തില്‍.

Read more: രാവിലെ ഉറക്കമുണര്‍ന്നാല്‍ ഒരു ചായ പിന്നെ സ്‌കൂട്ടിക്ക് പിന്നിലിരുന്ന് നാട് ചുറ്റും; ഈ തത്ത ആള് കൊള്ളാമല്ലോ

ചിദംബരം ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. വിഷ്ണു തണ്ടാശേരി ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നു. ചീയേഴ്‌സ് എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ ലക്ഷ്മി വാരിയര്‍, ഗണേഷ് മേനോന്‍, സജിത്ത് കുമാര്‍,ഷോണ്‍ ആന്റണി എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം. ബിജിബാല്‍ ആണ് ചിത്രത്തിലെ ഗാനങ്ങള്‍ക്ക് സംഗീതം ഒരുക്കിയിരിക്കുന്നത്.

Story highlights: Janeman Official Teaser