അടുത്ത അഞ്ചു ദിവസത്തേക്ക് സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത
July 7, 2021
കേരളത്തിൽ അടുത്ത അഞ്ചു ദിവസത്തേക്ക് ശക്തമായ മഴയ്ക്ക് സാധ്യത. മൂന്നു ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ശനിയാഴ്ചവരെ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ പ്രവചനം.
Read More: ഇന്നസെന്റിനെ പാട്ട് പഠിപ്പിച്ച് റിച്ചുകുട്ടനും ദേവനശ്രിയയും
ആലപ്പുഴ, ഇടുക്കി, എറണാകുളം ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. ശനിയാഴ്ച കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ കേരള തീരത്തു നിന്ന് മത്സ്യബന്ധനത്തിന് പോകരുതെന്നും നിർദേശമുണ്ട്.
Story highlights- kerala rain alerts