സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ പുനഃക്രമീകരിച്ചു; മാറ്റങ്ങള്‍ ഇങ്ങനെ

July 6, 2021
Kerala cancel Satu

കേരളത്തില്‍ കൊവിഡ് പ്രതിസന്ധിമൂലം നടപ്പിലാക്കിയ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ പുനഃക്രമീകരിച്ചു. ടിപിആര്‍ നിരക്ക് 15-ല്‍ കൂടുതലുള്ള പ്രദേശങ്ങളില്‍ ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ ആയിരിക്കും. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കൊവിഡ് അവലോകന യോഗത്തിലാണ് നിലവിലുള്ള നിയന്ത്രണങ്ങള്‍ പുനഃക്രമീകരിക്കാന്‍ തീരുമാനിച്ചത്.

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അഞ്ചില്‍ താഴെയുള്ള പ്രദേശങ്ങളെ എ വിഭാഗത്തിലും അഞ്ചിനും പത്തിനും ഇടയിലുള്ള പ്രദേശങ്ങള്‍ ബി വിഭാഗത്തിലും 10 നും 15 നും ഇടയിലുള്ള പ്രദേശങ്ങള്‍ സി വിഭാഗത്തിലും 15 ന് മുകളിലുള്ള പ്രദേശങ്ങള്‍ ഡി വിഭാഗത്തിലും ഉള്‍പ്പെടുത്തിക്കൊണ്ടാണ് നിയന്ത്രണങ്ങള്‍ നടപ്പിലാക്കുക.

Read more: വെള്ളച്ചാട്ടമല്ല ഇത് ‘മേഘച്ചാട്ടം’; പ്രകൃതിയിലെ വിസ്മയപ്രതിഭാസം

എ, ബി വിഭാഗങ്ങളില്‍ ഉള്‍പ്പെടുന്ന പ്രദേശങ്ങളില്‍ സര്‍ക്കാര്‍ ഓഫീസുകളില്‍ മുഴുവന്‍ ജീവനക്കാരേയും അനുവദിക്കും. സി വിഭാഗത്തില്‍പ്പെടുന്ന ഇടങ്ങളില്‍ 50 ശതമാനം ജീവനക്കാരോടെ ആയിരിക്കും ഓഫീസുകള്‍ പ്രവര്‍ത്തിക്കുക. ഡി വിഭാഗത്തില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ ആയിരിക്കും. എ, ബി എന്നീ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന് പ്രദേശങ്ങളില്‍ റസ്റ്റോറന്റുകള്‍ക്ക് രാത്രി 9.30 വരെ പ്രവര്‍ത്തനാനുമതി നല്‍കും. എന്നാല്‍ റസ്റ്റോറന്റില്‍ ഇരുന്ന് ഭക്ഷണം കഴിക്കാന്‍ അനുവാദമില്ല. ഹോം ഡെലിവെറി ടേക്ക് എവേ സംവിധാനങ്ങളായിരിക്കും ഉണ്ടാവുക.

ടെസ്റ്റ് പോസിറ്റിവിറ്റി പത്തില്‍ താഴെയുള്ള പ്രദേശങ്ങളില്‍ ശാരീരിക സമ്പര്‍ക്കമില്ലാതെ ഇന്‍ഡോര്‍ ഗെയിമുകള്‍ക്കും അനുവാദമുണ്ട്. എസി ഒഴിവാക്കി ജിമ്മുകള്‍ക്കും പ്രവര്‍ത്തിക്കാം. പരമാവധി 20 പേര്‍ക്കാണ് പ്രവേശനാനുമതി.

Story highlights: Kerala to ease Covid lockdown restrictions