നടന് കെടിഎസ് പടന്നയില്‍ അന്തരിച്ചു
July 22, 2021

ചലച്ചിത്രതാരം കെടിഎസ് പടന്നയില്‍ അന്തരിച്ചു. 88 വയസ്സായിരുന്നു. വാര്‍ധക്യസഹജമായ രോഗങ്ങളെ തുര്‍ന്നാണ് അന്ത്യം.
നാടകലോകത്തുനിന്ന് സിനിമയിലെത്തിയ കെടിഎസ് പടന്നയില്‍ നിരവധി ശ്രദ്ധേയമായ വേഷങ്ങള്‍ മലയാളത്തില്‍ അവതരിപ്പിച്ചിട്ടുണ്ട്. ആദ്യചിത്രം രാജസേനൻ സംവിധാനം നിർവഹിച്ച അനിയൻ ബാവ ചേട്ടൻ ബാവ ആണ്. പിന്നീട് ശ്രീകൃഷ്ണപുരത്തെ നക്ഷത്രത്തിളക്കം, ആദ്യത്തെ കണ്മണി, വൃദ്ധന്മാരെ സൂക്ഷിക്കുക, സ്വപ്നലോകത്തെ ബാലഭാസ്കരന്‍, കഥാനായകന്, കുഞ്ഞിരാമായണം, അമര്‍ അക്ബര്‍ അന്തോണി, കാക്കയ്ക്കും പൂച്ചയ്ക്കും കല്യാണം, കോട്ടപ്പുറത്തെ കൂട്ടുകുടുംബം, കഥാനായകൻ, കുഞ്ഞിരാമായണം തുടങ്ങി നിരവധി ഹിറ്റ് സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.
ഭാര്യ രമണി, മക്കൾ: ശ്യാം, സ്വപ്ന, സന്നൻ, സാൽജൻ എന്നിവരാണ്.
Story Highlights: kts-padannayil-passed-away