ആടിന് പുല്ലില്ലെങ്കില്‍ പാന്റായാലും മതി; രസകരമായ വിഡിയോയുമായി കുഞ്ചാക്കോ ബോബന്

വെള്ളിത്തിരയില്‍ അഭിനയവിസ്മയങ്ങള്‍ ഒരുക്കുന്ന ചലച്ചിത്രതാരങ്ങള്‍ സമൂഹമാധ്യമങ്ങളിലും സജീവമാണ്. സിനിമാ വിശേഷങ്ങള്‍ക്ക് പുറമെ താരങ്ങല്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കുന്ന മറ്റ് വിശേഷങ്ങളും പലപ്പോഴും ആരാധകര്‍ക്കിടയില്‍ ശ്രദ്ധ നേടാറുണ്ട്. ഇപ്പോഴിതാ രസകരമായ ഒരു വിഡിയോയുമായി സോഷ്യല്‍ മീഡിയില്‍ ചിരി നിറയ്ക്കുകയാണ് കുഞ്ചാക്കോ ബോബന്.
കുറച്ച് ആടുകളാണ് ഈ വീഡിയോയിലെ താരങ്ങള്‍. കുഞ്ചാക്കോ ബോബന്റെ പാന്റ്സും ഷര്‍ട്ടുമെല്ലാം കഴിക്കാന്‍ ശ്രമിക്കുകയാണ് ആടുകള്‍. കഥാകാരന് വൈക്കം മുഹമ്മദ് ബഷീറിന്റെ ‘പാത്തുമ്മയുടെ ആടില്‍’ പുസ്തകങ്ങള്‍ തിന്നുന്ന ആടിനെക്കുറിച്ച് പരാമര്‍ശിച്ചിട്ടുണ്ട്. ആ കഥാരംഗം ഓര്‍മപ്പെടുത്തുകയാണ് കുഞ്ചാക്കോ ബോബന് പങ്കുവെച്ച വിഡിയോയിലെ ആടും. പുല്ലില്ലെങ്കില്‍ പാന്റായാലും മതി എന്ന രസകരമായ അടിക്കുറിപ്പിനൊപ്പമാണ് താരം ഈ വിഡിയോ പങ്കുവെച്ചിരിക്കുന്നത്. ‘ആടിന് അറിയില്ലല്ലോ അത് കുഞ്ചാക്കോ ബോബന്റെ പാന്റാണെന്ന്’ എന്നു തുടങ്ങിയ രസകരങ്ങളായ കമന്റുകളും വിഡിയോയെ തേടിയെത്തുന്നു.
Read more: അഥിതി വേഷത്തില്‍ വെള്ളിത്തിരയിലും മുഖം കാണിച്ച വൈക്കം മുഹമ്മദ് ബഷീര്‍: ആ രംഗം ഇതാ
കുഞ്ചാക്കോ ബോബന്റേതായി അണിയറയില്‍ ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് ഒറ്റ്. അരവിന്ദ് സ്വാമിയും ചിത്രത്തില്‍ പ്രധാന കഥാപാത്രമായെത്തുന്നുണ്ട്. തമിഴ്-മലയാളം ഭാഷകളിലായാണ് ഒറ്റ് ഒരുങ്ങുന്നത്. ടി പി ഫെല്ലിനിയാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്.
Story highlights: Kunchacko Boban shares funny video of goats