ഓറഞ്ച് നിറം, അപൂര്‍വ ഒച്ചിന്റെ വില 18000 രൂപ
പ്രപഞ്ചത്തില്‍ വിസ്മയങ്ങള്‍ ഏറെയുണ്ട്. പലതും നമ്മെ അതിശയിപ്പിക്കുന്നു. മനുഷ്യന്റെ ചിന്തകള്‍ക്കും വര്‍ണ്ണനകള്‍ക്കും വരെ അതീതമാണ് ഭൂമിയിലെ ഓരോ ജീവജാലങ്ങളും. ഇവയെക്കുറിച്ചുള്ള വാര്‍ത്തകളും വിശേഷങ്ങളുമൊക്കെ സമൂഹമാധ്യമങ്ങളിലും ശ്രദ്ധ നേടാറുണ്ട്.
സൈബര്‍ ഇടങ്ങളില്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ശ്രദ്ധ ആകര്‍ഷിക്കുന്നതും അപൂര്‍വമായ ഒരു ഒച്ചാണ്. സിറിങ്സ് അറുവാനസ് എന്ന വിഭാഗത്തില്‍പ്പെട്ടതാണ് ഈ ഒച്ച്. കരയിലും വെള്ളത്തിലും ജീവിക്കുന്നവയില്‍ വെച്ച് ഏറ്റവും വലുതും ഈ വിഭാഗത്തില്‍പ്പെട്ട ഒച്ചുകളാണ്. ഓറഞ്ച് നിറത്തിലുള്ള ഇവയുടെ പുറംതോട് പ്രധാന ആകര്‍ഷണങ്ങളില്‍ ഒന്നുകൂടിയാണ്.
കഴിഞ്ഞ ദിവസം ആന്ധ്രാപ്രദേശിലെ ഉപ്പാഡ എന്ന ഗ്രാമത്തിലുള്ള നദീതീരത്തു നിന്നും ലഭിച്ച ഒച്ചിനെ ലേലത്തില്‍ വെച്ചിരുന്നു. 18,000 രൂപയാണ് ലേലത്തിലൂടെ ഈ ഒച്ചിന് ലഭിച്ചത്. ഈ വിഭാഗത്തില്‍പ്പെട്ട ഒച്ചുകള്‍ക്ക് സാധാരണ പതിനെട്ട് കിലോഗ്രാമോളം തൂക്കം ഉണ്ടാവാറുണ്ട്. ഓസ്ട്രേലിയന്‍ ട്രംപെറ്റ് എന്നും ഇവ അറിയപ്പെടുന്നു. മനോഹരമായ ഇവയുടെ പുറംതോടുകള്‍ ആഭരണങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗപ്പെടുത്താറുണ്ട്.
Story highlights: Large Snail In Andhra Pradesh