മു എന്നാല്‍ മുഠായി, ടെ എന്നാല്‍ ടെയര്‍: ചിരി പടര്‍ത്തി കുരുന്നിന്റെ അക്ഷരമാലാ പഠനം

July 1, 2021
Little boy reading Malayalam alphabets viral video

സമൂഹമാധ്യമങ്ങള്‍ ഏറെ ജനപ്രിയമാണ് ഇക്കാലത്ത്. രസകരവും കൗതുകം നിറയ്ക്കുന്നതുമായ നിരവധി കാഴ്ചകള്‍ പലപ്പോഴും സമൂഹമാധ്യമങ്ങളിലൂടെ നമുക്ക് മുന്‍പില്‍ പ്രത്യക്ഷപ്പെടാറുമുണ്ട്. ഇത്തരം കാഴ്ചകള്‍ നേടുന്ന ജനസ്വീകാര്യതയും ചെറുതല്ല.

രസകരങ്ങളായ വിഡിയോകളിലൂടെ കുട്ടികളാണ് പലപ്പോഴും കാഴ്ചക്കാരില്‍ ചിരി നിറയ്ക്കുന്നത്. നിഷ്‌കളങ്കത നിറഞ്ഞ കുരുന്ന് ഭാവങ്ങളും കുട്ടിവര്‍ത്തമാനങ്ങളുമെല്ലാം വളരെ വേഗത്തിലാണ് സൈബര്‍ ഇടങ്ങളില്‍ വൈറലാകുന്നതും. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ശ്രദ്ധ നേടുന്നത് രസകരമായ ഒരു ക്യൂട്ട് വിഡിയോ ആണ്.

Read more: കറങ്ങുന്ന കസേരയും വലിയ ജാലകങ്ങളും പിന്നെ ചില്ലിട്ട മേല്‍ക്കൂരയും; ഇന്ത്യന്‍ റെയില്‍വേയുടെ വിസ്താഡോം കോച്ച്

മലയാളം അക്ഷരമാല പഠിക്കുന്ന ഒരു കുരുന്നിന്റേതാണ് ഈ വിഡിയോ. ചിത്രം നോക്കി അതിന് അനുസരിച്ച് അക്ഷരങ്ങള്‍ സ്വയം വായിക്കുകയാണ് ഈ മിടുക്കന്‍. മലപ്പുറം സ്വദേശിയായ ഫിദിന്‍ ഷാന്‍ എന്ന നാല് വയസ്സുകാരനാണ് കാഴ്ചക്കാരില്‍ ചിരി നിറയ്ക്കുന്നത്.

ഗു- ഗുഡുക്കം, നെ- നെഖം, ആ- ആകാസം, മു- മുഠായി, ചെ- ചെണ്ട…. എന്നിങ്ങനെ നീളുന്ന രസകരമായ വായന. ചിത്രങ്ങള്‍ നോക്കി പുതിയ ഒരു അക്ഷരമാല ക്രമം തന്നെ ഉണ്ടാക്കിയ മിടുക്കനെ അഭിനന്ദിച്ചുകൊണ്ടും നിരവധിപ്പേര്‍ രംഗത്തെത്തുന്നുണ്ട്.

Story highlights: Little boy reading Malayalam alphabets viral video