തിരക്കേറിയ നഗരത്തിൽ മാസ്‌ക് ധരിക്കാത്ത ആളുകളെ ശകാരിച്ച് കൊച്ചുമിടുക്കൻ- വിഡിയോ

July 7, 2021

കൊവിഡ് മഹാമാരി ആളുകളെ പ്രതിസന്ധിയിലാക്കിയിട്ട് ഒന്നരവർഷം പിന്നിടുകയാണ്. ജീവിതത്തിലെ പുതിയ സാഹചര്യവുമായി ആളുകൾ ഇണങ്ങി കഴിഞ്ഞെങ്കിലും ഇന്ത്യയിൽ മൂന്നാം തരംഗം എപ്പോൾ വേണമെങ്കിലും പൊട്ടിപ്പുറപ്പെടാം. ഇതിന് കാരണക്കാരാകുന്നത് അശ്രദ്ധയോടെ പൊതുവിടങ്ങളിലേക്ക് എത്തുന്ന ആളുകളാണ്. മാസ്ക് പോലും ധരിക്കാതെ തിരക്കേറിയ സ്ഥലങ്ങളിൽ ഒട്ടേറെ ആളുകൾ എത്താറുണ്ട്. ഇപ്പോഴിതാ, ധർമ്മശാലയിലെ തിരക്കേറിയ നഗരത്തിൽ മാസ്‌ക് ധരിക്കാതെ നടക്കുന്നവരെ ശകാരിക്കുകയാണ് ഒരു കൊച്ചുമിടുക്കൻ.

കയ്യൊലൊരു നീളൻ ബലൂണും പിടിച്ച് മാസ്‌കും ധരിച്ച് നടക്കുകയാണ് തെരുവിൽ ജീവിക്കുന്ന കുട്ടി. അതിനിടയിൽ മാസ്ക് ഇല്ലാത്തവരോടെല്ലാം നിങ്ങളുടെ മാസ്ക് എവിടെ, അതെടുത്ത് വെക്കു എന്നൊക്കെ കുട്ടി പറയുന്നുണ്ട്. ഇതൊന്നും കേട്ടിട്ടും ആരും മാസ്ക് വെക്കുന്നില്ലങ്കിലും കുട്ടി പിന്മാറുന്നില്ല.

Read More: പാട്ടുകൊണ്ട് വിരുന്നൊരുക്കാൻ ‘ഹൃദയം’; ശ്രദ്ധേയമായി പോസ്റ്റർ

മാസ്‌ക് എവിടെ എന്ന് ചോദിക്കുമ്പോൾ നോക്കുകപോലും ചെയ്യാതെ നീങ്ങുന്നവരെ കയ്യിലുള്ള ബലൂൺ ഉപയോഗിച്ച് അടിയും കൊടുക്കുന്നുണ്ട് കുട്ടി. ഒരു ചെരിപ്പുപോലും സ്വന്തമായി ഇല്ലാത്ത കുട്ടിയാണ് മാസ്‌കിന്റെ ആവശ്യകതയെക്കുറിച്ച് സംസാരിക്കുന്നതെന്ന് അറിയുമ്പോഴാണ് ആളുകളുടെ അശ്രദ്ധ കൂടുതൽ ശ്രദ്ധേയമാകുന്നത്. 2.47 ലക്ഷത്തിലധികം കാഴ്‌ചക്കാരെ നേടിയ വിഡിയോ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുകയാണ് .

Story highlights- Little boy scolds people not wearing masks in crowded street