മാരന്റെ ബൊമ്മിയായി കുട്ടിപ്പാട്ടുകാർ; ഇഷ്ടത്തോടെ ചേർത്തുനിർത്തി അപർണ ബാലമുരളി
സൂരറൈ പോട്ര് എന്ന ചിത്രത്തിലെ മാരന്റെ ബൊമ്മിയായി മികച്ച പ്രകടനമാണ് മലയാളികളുടെ പ്രിയതാരം അപർണ ബാലമുരളി എത്തിയത്. ഏറെ പ്രേക്ഷക ശ്രദ്ധനേടിയതാണ് ബൊമ്മിയുടെ കഥാപാത്രം. ചിത്രത്തിലെ ഗാനങ്ങളും പ്രേക്ഷകർ ഇരുകൈകളും നീട്ടിയാണ് സ്വീകരിച്ചത്. സൂര്യയും അപർണ്ണയും പ്രത്യക്ഷപ്പെട്ട ‘കാട്ടു പയലേ..’ എന്ന ഗാനവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ ഈ മനോഹരഗാനവുമായി പാട്ട് വേദിയുടെ മനം കവരുകയാണ് കൊച്ചുഗായകരായ മേഘ്‌ന സുമേഷ്, മിയ മെഹക്, ദേവ്ന സി കെ, ദിയ എന്നിവർ.
അപർണ ബാലമുരളി അതിഥിയായി എത്തിയപ്പോഴാണ് കുട്ടി കുരുന്നുകൾ പാട്ട് വേദിയിൽ ഈ മനോഹരഗാനവുമായി എത്തിയത്. പാട്ടിനൊപ്പം നൃത്തചുവടുകളുമായാണ് കുരുന്നുകൾ വേദിയെ കീഴടക്കുന്നത്. കുരുന്നുകളുടെ ആലാപനമാധുര്യത്തിൽ ആസ്വാദിച്ചിരിക്കുന്ന അപർണ പാട്ടിന് ശേഷം കുരുന്നുകളെ ചേർത്ത് പിടിക്കുന്നതും കാണാം.
Read also; വൃത്തിയുടെ കാര്യത്തിൽ നോ കോംപ്രമൈസ്; ബോർഡുകളോ, ജോലിക്കാരോ ഇല്ലാതെ മനോഹരമായി കിടക്കുന്ന ഗ്രാമങ്ങൾ
അതേസമയം എയർ ഡെക്കാൻ സ്ഥാപകൻ ക്യാപ്റ്റൻ ജി ആർ ഗോപിനാഥിന്റെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയ ചിത്രമാണ് സൂരറൈ പോട്ര്. സുധ കൊങ്കര സംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തിൽ വിമാനക്കമ്പനി സ്ഥാപിക്കാൻ ക്യാപ്റ്റൻ ജി ആർ ഗോപിനാഥ് നടത്തിയ പോരാട്ടങ്ങളാണ് മുഖ്യപ്രമേയം. സൂര്യയ്ക്കും അപർണയ്ക്കും ഒപ്പം മോഹന്‍ റാവു, പരേഷ് റാവല്‍, ജാക്കി ഷ്രോഫ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങളെ അവതരിപ്പിക്കുന്നത്.
Story Highlights; little singers cute perfomance in Top singer