മലപ്പുറത്തുനിന്നും ടോക്യോയിലേക്ക്; ഒളിമ്പിക്‌സ് യോഗ്യത നേടിയ 25-കാരൻ

July 2, 2021
jabir

നിരവധി കായികതാരങ്ങളെ കേരളക്കരയ്ക്ക് സമ്മാനിച്ച നാടാണ് മലപ്പുറം. ഇപ്പോഴിതാ കേരളക്കരയ്ക്ക് അഭിമാനമാകാൻ ഒരുങ്ങുകയാണ് മലപ്പുറം ആനക്കയം മുടിക്കോടുനിന്നും എത്തുന്ന എംപി ജാബിർ. 400 മീറ്റർ ഹർഡിൽസിൽ ഒളിമ്പിക്‌സ് യോഗ്യത നേടുന്ന ആദ്യ മലയാളി താരം കൂടിയാണ് ഈ 25 കാരൻ. റാങ്കിങ്ങിന്റെ അടിസ്ഥാനത്തിലാണ് ജാബിർ ഒളിമ്പിക്‌സ് യോഗ്യത നേടിയിരിക്കുന്നത്.

2017- ൽ നടന്ന ഏഷ്യൻ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ 400 മീറ്റർ ഹർഡിൽസിൽ ജാബിർ വെങ്കലം നേടിയിരുന്നു. എന്തായാലും കേരളക്കരയ്ക്ക് മാത്രമല്ല ഇന്ത്യയ്ക്ക് മുഴുവൻ അഭിമാനമാകാൻ ഒരുങ്ങുകയാണ് ഈ മലപ്പുറം സ്വദേശി.

Read also; വിമാനം കാറായി മാറാൻ വെറും രണ്ടേകാൽ മിനിറ്റ്; ശ്രദ്ധനേടി പറക്കുംകാറുകൾ

ജാബിറിന് പുറമെ ജാവലിൻ ത്രോ താരം അന്നു റാണിയും സ്പ്രിന്റര് ദ്യുതി ചന്ദും ഒളിമ്പിക്സ് യോഗ്യത നേടിയിട്ടുണ്ട്. റാങ്കിങ്ങിന്റെ അടിസ്ഥാനത്തിലാണ് ഇവർക്കും ഒളിമ്പിക്സ് യോഗ്യത ലഭിച്ചിരിക്കുന്നത്. അതേസമയം രണ്ടാം തവണയാണ് ദ്യുതി ചന്ദ് ഒളിമ്പിക്സ് യോഗ്യത നേടുന്നത്. 100 മീറ്ററിലും 200 മീറ്ററിലുമാണ് ദ്യുതി ഇന്ത്യക്ക് പ്രതീക്ഷയാകുന്നത്. നേരത്തെ റിയോ ഒളിമ്പിക്സിലും താരം ഇന്ത്യയെ പ്രതിനിധീകരിച്ചിരുന്നു.

Story highlights: m p jabir qualifes for tokyo olympics