പാട്ടിനിടയിൽ ഭാര്യയുടെ സർപ്രൈസ് എൻട്രി, കേക്കുമായി മകനും; ഇത് മധു ബാലകൃഷ്ണന് പാട്ടുവേദി ഒരുക്കിയ പിറന്നാൾ സമ്മാനം- വിഡിയോ
മലയാളികൾക്ക് എന്നെന്നും പ്രിയങ്കരനായ ഗായകനാണ് മധു ബാലകൃഷ്ണൻ. പിന്നണി ഗാനരംഗത്ത് 25 വർഷം പിന്നിടുന്ന മധു ബാലകൃഷ്‌ണൻ ടോപ് സിംഗർ ജഡ്ജായി എത്തിയതോടെയാണ് പ്രേക്ഷകർക്കിടയിൽ പ്രിയങ്കരനായത്. മലയാളത്തിന് പുറമെ തമിഴും തെലുങ്കും തുളുവും ബംഗാളിയും സൗരാഷ്ട്രയും ഹിന്ദിയുമായി അഞ്ഞൂറോളം ഗാനങ്ങൾ മധു ബാലകൃഷ്ണൻ ഇതിനോടകം ആലപിച്ചുകഴിഞ്ഞു. പാട്ടുവേദിയിൽ ഒട്ടേറെ നർമ്മ മുഹൂർത്തങ്ങളും മധു ബാലകൃഷ്ണൻ ഒരുക്കാറുണ്ട്.
അതേസമയം, ടോപ് സിംഗറിലെ എല്ലാ ജഡ്ജസിനും വിവിധ വേളകളിലായി സർപ്രൈസ് നൽകിയെങ്കിലും മധു ബാലകൃഷ്ണന് അതിനുള്ള അവസരം ഇതുവരെ ഉണ്ടായിരുന്നില്ല. എം ജി ശ്രീകുമാറിന്റെ ഭാര്യ ലേഖയും, ദീപക് ദേവിന്റെ മകൾ ദേവികയും ഇതിനോടകം പാട്ടുവേദിയിലെത്തി കഴിഞ്ഞു. ഇപ്പോഴിതാ, മധു ബാലകൃഷ്ണന്റെ പിറന്നാൾ ദിനത്തിൽ ഭാര്യ ദിവ്യയെ പാട്ടുവേദിയിലേക്ക് എത്തിച്ചിരിക്കുകയാണ്.
Read More: മാലിക്കിൽ തിളങ്ങി കുഞ്ഞുണ്ണിയും; ഒന്നിച്ച് സന്തോഷം പങ്കുവെച്ച് ചക്കപ്പഴം കുടുംബം
വേദിയിൽ ആലപിക്കുന്നതിനിടയിൽ ഭാര്യ ദിവ്യ മെല്ലെ കടന്നുവന്ന് പിന്നിൽ നിൽക്കുകയായിരുന്നു. മറ്റു ജഡ്ജസായ ദീപക് ദേവും, എം ജയചന്ദ്രനും രമ്യ നമ്പീശനും ചേർന്ന് വീണ്ടും വീണ്ടും ഒരേവരി തന്നെ മധു ബാലകൃഷ്ണനെക്കൊണ്ട് പാടിപ്പിക്കാൻ ശ്രമിക്കുകയാണ്. അതിനിടയിൽ ഭാര്യയുടെ സാന്നിധ്യം തിരിച്ചറിയുകയും പാട്ടു തുടർന്നുകൊണ്ട് ദിവ്യയെ ചേർത്തുപിടിക്കുകയുമാണ് മധു ബാലകൃഷ്ണൻ. പിന്നാലെ മകനും കേക്കുമായി എത്തി. മനോഹരമായ ഈ നിമിഷം പ്രേക്ഷകരും ഏറ്റെടുത്തു. മുൻ ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ സഹോദരി കൂടിയാണ് ദിവ്യ.
Story highlights- madhu balakrishnan’s surprise birthday celebration