വേഷപ്പകർച്ചയിൽ അത്ഭുതപ്പെടുത്തി ഫഹദ്; ശ്രദ്ധനേടി മാലിക് ട്രെയ്‌ലർ

July 6, 2021

പ്രേക്ഷകർ കാത്തിരിക്കുന്ന ഫഹദ് ഫാസിൽ ചിത്രമാണ് മാലിക്. ജൂലൈ 15 മുതൽ ആമസോൺ പ്രൈമിലൂടെ പ്രേക്ഷകരിലേക്ക് എത്താൻ ഒരുങ്ങുന്ന ചിത്രത്തിന്റെ ട്രെയ്‌ലർ പങ്കുവെച്ചിരിക്കുകയാണ് അണിയറപ്രവർത്തകർ. സുലൈമാൻ മാലിക് എന്ന കഥാപാത്രമായി ഫഹദ് വേഷമിടുന്ന ചിത്രം മാലിക്കിന്റെ പല കാലഘട്ടങ്ങളിലെ ജീവിതമാണ് പറയുന്നതെന്നാണ് ട്രെയ്‌ലർ നൽകുന്ന സൂചന.

ഫഹദ് ഫാസിലിനൊപ്പം നിമിഷ സജയനും ചിത്രത്തില്‍ പ്രധാന കഥാപാത്രമായെത്തുന്നുണ്ട്. ഇതുവരെ കാണാത്ത രൂപത്തിലാണ് ചിത്രത്തിൽ നിമിഷയും എത്തുന്നത്. ജോജു ജോര്‍ജ്, ദിലീഷ് പോത്തന്‍, വിനയ് ഫോര്‍ട്ട്, ചന്ദുനാഥ് തുടങ്ങിയവരും ചിത്രത്തില്‍ വിവിധ കഥാപാത്രങ്ങളായെത്തുന്നുണ്ട്.

Read also;എംജിക്കൊപ്പം മഞ്ജു വാര്യരും പാടി, ‘കൈതപ്പൂവിൻ കന്നികുറുമ്പിൽ തൊട്ടൂ തൊട്ടില്ലാ…’ മനോഹരം ഈ ആലാപനമികവ്

മഹേഷ് നാരായണന്‍ ആണ് ചിത്രത്തിന്റെ സംവിധാനം. സംവിധാനത്തിന് പുറമെ ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നതും ചിത്രസംയോജനം നിര്‍വഹിക്കുന്നതും മഹേഷ് നാരായണന്‍ തന്നെയാണ്. ആന്റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറില്‍ ആന്റോ ജോസഫ് ആണ് മാലിക്കിന്റെ നിര്‍മാണം. 27 കോടി മുതൽമുടക്കിൽ ഒരുക്കിയ ചിത്രമാണ് മാലിക്. പ്രഖ്യാപനം മുതല്‍ക്കേ സിനിമ പ്രേക്ഷകര്‍ ഏറ്റെടുത്തതാണ് ഫഹദ് ഫാസിൽ- മഹേഷ് നാരായണൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന മാലിക് എന്ന ചിത്രത്തെ. ഇരുവരും ഒന്നിച്ച ടേക്ക് ഓഫ് മികച്ച പ്രേക്ഷക സ്വീകാര്യത നേടിയ ചിത്രമായിരുന്നു.

Story Highlights:  Mahesh Narayanan Malik Official Trailer