കണ്ണനും രാധയുമായി മിയക്കുട്ടിയും മേഘ്‌നക്കുട്ടിയും; ചിരിയും കുസൃതിയും നിറച്ചൊരു പെർഫോമൻസ്

July 5, 2021

പ്രേക്ഷകരുടെ ഹൃദയം കവർന്ന കുട്ടിഗായകരാണ് ടോപ് സിംഗർ വേദിയിലൂടെ സുപരിചിതരായ മേഘ്‌നക്കുട്ടിയും മിയക്കുട്ടിയും. പാട്ടിനൊപ്പം കുസൃതി വർത്തമാനങ്ങളുമായി ടോപ് സിംഗർ വേദിയിൽ ചിരിയും വാത്സല്യവും നിറയ്ക്കുന്ന ഈ കുരുന്നുകളുടെ ഓരോ പെർഫോമൻസിനായും പാട്ട് വേദി ആകാംഷയോടെ കാത്തിരിക്കാറുണ്ട്. ഇപ്പോഴിതാ കൃഷ്ണും രാധയുമായി പാട്ടുവേദിയുടെ മനം കവരുകയാണ് ഈ കുരുന്നുഗായകർ. വെണ്ണ കട്ടുതിന്നാൻ എത്തുന്ന കൃഷ്ണനായി മേഘ്‌നക്കുട്ടിയും രാധയായി മിയക്കുട്ടിയുമാണ് എത്തുന്നത്. പാട്ടിനൊപ്പം ഡാൻസും അഭിനവുമൊക്കെയായി മനോഹരമുഹൂർത്തങ്ങളാണ് ഈ കുരുന്നുഗായകാർ കാഴ്ച്ചക്കാർക്ക് സമ്മാനിക്കുന്നത്.

സംഗീതാസ്വാദകർ കേൾക്കാൻ കൊതിക്കുന്ന പാട്ടുകളുമായി മലയാളി പ്രേക്ഷകരുടെ ഹൃദയം കവർന്നതാണ് ഫ്ളവേഴ്‌സ് ടോപ് സിംഗർ. ടോപ് സിംഗർ വേദിയിലെ കുട്ടിപ്പാട്ടുകാർക്കൊപ്പം ഡാൻസും പാട്ടും സ്കിറ്റുകളുമൊക്കെയായി നിരവധി അതിഥികളും എത്താറുണ്ട്. പാട്ടിനൊപ്പം കൊച്ചുവർത്തമാനങ്ങളും തമാശകളുമൊക്കെയായി അസുലഭ നിമിഷങ്ങളാണ് ഈ വേദിയിലൂടെ പ്രതിഭകൾ പ്രേക്ഷകർക്ക് സമ്മാനിക്കുന്നത്.

Read also:പത്രോസിന്റെ പടപ്പുകൾ ഒരുങ്ങുന്നത് നർമ്മത്തിന്റെ മേമ്പൊടിയിൽ; താരങ്ങളായി ഷറഫുദ്ധീനും ഗ്രേസ് ആന്റണിയും

ടെലിവിഷൻ പ്രേക്ഷകരുടെ ഇഷ്ട സംഗീത റിയാലിറ്റി ഷോയാണ് ടോപ് സിംഗർ. ഒന്നാം സീസണ് മലയാളികൾ നൽകിയ പിന്തുണ രണ്ടാം സീസണിലും ആവർത്തിക്കുകയാണ്. പാട്ട് വേദിയിലെ ഓരോ കുരുന്നുകൾക്കും നിരവധിയാണ് ആരാധകരും.

Story highlights: Meghna and Miya together dance perfomance