നിറമിഴികളോടെ നെയ്മര്‍…; എത്ര മനോഹരമാണ് മെസ്സിയുടെ ഈ ചേര്‍ത്തുനിര്‍ത്തല്‍
ഫുട്ബോള്‍ ആവേശത്തിലാണ് ലോകമെമ്പാടുമുള്ള കായിക പ്രേമികള്‍. സ്വപ്ന ഫൈനലിനൊടുവില്‍ ബ്രസീലിനെ പരാജയപ്പെടുത്തി അര്‍ജന്റീന കോപ്പ അമേരിക്ക സ്വന്തമാക്കി. നിറഞ്ഞ ആവേശത്തോടെ മെസ്സിപ്പട കപ്പില്‍ മുത്തമിട്ടു. മത്സരാവേശത്തിനിടെയിലും ശ്രദ്ധ നേടിയ മറ്റൊരു ദൃശ്യമുണ്ട്. മിഴി നിറഞ്ഞു നില്ക്കുന്ന നെയ്മറെ സ്നേഹത്തോടെ ആശ്ലേഷിക്കുന്ന ലയണല്‍ മെസ്സിയുടെ ചിത്രം. മനോഹരമാണ് ഈ ചേര്‍ത്തു നിര്‍ത്തല്‍. അതുകൊണ്ടുതന്നെയാണ് ഫുട്ബോള്‍ എന്നത് സൗഹൃദത്തിന്റെ പ്രതീകം കൂടിയാകുന്നത്.
ഒരു ഗോളിനാണ് അര്‍ജന്റീനയുടെ വിജയം. എയ്ഞ്ചല്‍ ഡി മരിയ ആണ് ഗോള്‍ നേടിയെടുത്തത്. മറുവശത്ത് ഒരു തവണ പോലും പന്ത് വലയ്ക്കുള്ളിലാക്കാന്‍ നെയ്മറിനും സംഘത്തിനും സാധിച്ചില്ല. ആ വേദന നെയ്മറിന്റെ മുഖത്ത് വല്ലാതെ നിഴലിച്ചിരുന്നു. ആ കണ്ണുനീര് കണ്ട് ബ്രസീല്‍ ആരാധകരും മിഴിനിറച്ചു. എന്നാല്‍ സ്നേഹത്തോടെ തന്റെ പ്രിയകൂട്ടുകാരനെ മെസ്സി ചേര്‍ത്തു നിര്‍ത്തിയപ്പോള്‍ വലിയ ആശ്വാസമാവുകയായിരുന്നു ആ ചേര്‍ത്തു നിര്‍ത്തല്‍.
Read more: ഡി മരിയോ മാലാഖയായപ്പോള്‍ ഗോള്‍ വര കാത്ത് എമിലിയാനോ മാര്‍ട്ടിനെസ്സും
റിയോ ഡി ജനീറോയിലെ മാറക്കാന സ്റ്റേഡിയത്തിലായിരുന്നു കലാശപ്പോരാട്ടം. കൊവിഡ് പ്രതിസന്ധി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഏഴായിരത്തോളം പേര് മാത്രമായിരുന്നു ഗാലറിയില്‍ ഇടം നേടിയത്. എന്നാല്‍ ബ്രസീല്‍- അര്‍ജന്‍രീന പോരാട്ടത്തില്‍ ലോകം മുഴുവന്‍ ഗാലറിയായി.
Messi and Neymar shared this moment of affection after Argentina’s win. Everybody is team Messi 😂🏆🐐pic.twitter.com/aYgIndZXsw
— CrossAndNod (@crossandnodFT) July 11, 2021
Story highlights: Messi and Neymar beautiful moment in Copa America