‘മുല്ലപ്പൂംപല്ലിലോ മൂക്കുത്തി കവിളിലോ..’- മനസുനിറയ്ക്കുന്ന ആലാപനവുമായി കുറുമ്പികൾ

July 6, 2021

അരക്കള്ളൻ മുക്കാക്കള്ളൻ എന്ന സിനിമയിലെ ‘ മുല്ലപ്പൂംപല്ലിലോ മൂക്കുത്തി കവിളിലോ..’ എന്ന ഗാനം എക്കാലത്തും മലയാളികളുടെ പ്രിയംനേടിയതാണ്. പി ഭാസ്‌കരന്റെ വരികൾക്ക് വി ദക്ഷിണാമൂർത്തി ഈണം പകർന്ന് കെ ജെ യേശുദാസും ജാനകിയും ചേർന്ന് ആലപിച്ച ഗാനമാണ് ഇത്. ഒട്ടേറെ ഗാനമേള വേദികളിലും റിയാലിറ്റി ഷോകളിലും ഈ ഗാനം പലരും മനോഹരമാക്കിയിട്ടുണ്ട്.

ഇപ്പോഴിതാ, ടോപ് സിംഗർ സീസൺ 2 വേദിയിലും ഈ ഗാനം നിറയുകയാണ്. പക്ഷെ, മറ്റുവേദികളിൽ നിന്നും വ്യത്യസ്തമായി ഇത്രയും ഓമനത്തതോടെ ഈ ഗാനം ആരും കേട്ടിട്ടുണ്ടാകില്ല. കാരണം, പാട്ടുവേദിയിലെ കുറുമ്പികളായ മിയ മെഹാകും മേഘ്‌ന സുമേഷും ചേർന്നാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്.

read More: എങ്ങനെ കൈയടിക്കാതിരിക്കും ഈ ആലാപനമികവിന്; എംജി ശ്രീകുമാറിനൊപ്പം മത്സരിച്ച് പാടി മിയക്കുട്ടി

വളരെ ആവേശത്തോടെ പരസ്പരം പ്രോത്സാഹിപ്പിച്ച് നിറചിരിയോടെയാണ് ഇരുവരും പാടുന്നത്. മനോഹരമായ ഈ ആലാപനത്തിനു ആരാധകർ ഏറുകയാണ്. അതേസമയം, പാട്ടുവേദിയിലെ ഏറ്റവും പ്രായം കുറഞ്ഞ മത്സരാർത്ഥികളിൽ രണ്ടുപേരാണ് മേഘ്‌നയും മിയയും. ഇരുവരുടെയും കുസൃതി നിറഞ്ഞ സംസാരങ്ങളും പാട്ടിനൊപ്പം ഹിറ്റാണ്.

Story highlights- miah and mekhna singing evergreen song