‘അത്ഭുതം എന്നല്ലാതെ എന്ത് പറയാനാണ്’; ഇതാണ് എം ജിയുടെ കണ്ണ് നിറച്ച മിയക്കുട്ടിയുടെ ആ ഗാനം

മേരീ ഡോൽനാ സുൻ…’ സാധാരണ ഗായകർ വലിയ ഭാവപ്രകടനങ്ങളോടെ പാടുന്ന സംഗതികൾ നിറഞ്ഞ ഈ പാട്ട്, ചുണ്ടിൽ ഒരു ചെറു പുഞ്ചിരിയോടെ അനായാസം പാടുകയാണ് പാട്ട് വേദിയിലെ കൊച്ചുപാട്ടുകാരി മിയക്കുട്ടി… ഗായകൻ എം ജി ശ്രീകുമാറിനൊപ്പമാണ് മിയക്കുട്ടി ഈ പാട്ട് പാടുന്നത്. വാക്കുകൾ കൃത്യമായി പറഞ്ഞുതുടങ്ങും മൂൻപ് തന്നെ ഇത്ര പ്രയാസമേറിയ പാട്ട് പോലും വളരെ സിംപിളായി പാടുന്ന ഈ കുഞ്ഞുമിടുക്കിയുടെ അതിശയിപ്പിക്കുന്ന ആലാപനമികവിൽ മതിമറന്ന് പോകുകയാണ് പാട്ട് വേദി.
പാട്ടിനൊപ്പം പാട്ടിലെ സംഗതികളും വളരെ അനായാസം പാടുന്നുണ്ട് ഈ കുഞ്ഞുമോൾ. ഈ കൊച്ചുമിടുക്കിയുടെ അത്ഭുത ആലാപനത്തിന് ശേഷം നിറ കണ്ണുകളോടെയാണ് പാട്ട് വേദിയിൽ നിന്നും എം ജി ശ്രീകുമാറും പുറത്തേക്കിറങ്ങിയത്.
വലിയ കൈയടികളോടെയാണ് പാട്ട് വേദി ഈ കൊച്ചുമിടുക്കിയുടെ ആലാപനത്തെ ഏറ്റെടുത്തത്. പാട്ടുവേദിയിൽ അതിഥികളായി എത്തിയ ചലച്ചിത്രതാരം ഇന്നസെന്റും സംയുതയും ഗിന്നസ് പക്രുവുമെല്ലാം അത്ഭുതത്തോടെയാണ് ഈ കുട്ടിഗായികയുടെ പാട്ട് കേട്ടിരുന്നത്. പാട്ടിന് ശേഷം എഴുന്നേറ്റ് നിന്നാണ് ഈ വേദി ഈ കുരുന്നിനെ അഭിനന്ദിച്ചത്.
മനോഹരമായ ആലാപനത്തിനൊപ്പം പലപ്പോഴും ഈ കുരുന്നുകളുടെ താളബോധവും വാക്കുകളുടെ ഉച്ഛാരണവും വരെ ശ്രദ്ധ നേടാറുണ്ട്. വാക്കുകൾ നന്നായി പറഞ്ഞുതുടങ്ങും മുൻപ് തന്നെ വളരെ മനോഹരമായി പാട്ട് പാടി സംഗീത പ്രേമികളുടെ മനം കവർന്ന ഗായകരിൽ ഒരാളാണ് മിയ മെഹക്. ഇപ്പോഴിതാ വളരെ ബുദ്ധിമുട്ടേറിയ പാട്ട് പോലും അനായാസം പാടി പാട്ട് വേദിയിൽ അത്ഭുതമായി മാറിയിരിക്കുകയാണ് ഈ കൊച്ചുമിടുക്കി.
Story Highlights:Miya Excellent singing perfomance