മൂന്നാമത്തെ കൊട്ട പൊന്ന് മിയക്കുട്ടിയുടെ ആ നിൽപ്പിനാണ്; ക്യൂട്ട്നെസ് നിറച്ചൊരു പ്രകടനം

അതിശയിപ്പിക്കുന്ന ആലാപനം… നിഷ്കളങ്കമായ സംസാരരീതി.. ക്യൂട്ട്നെസ് നിറച്ച പെരുമാറ്റം… അങ്ങനെ പാട്ട് വേദിയെ മിയക്കുട്ടിയെ ഇഷ്ടപ്പെടാൻ കാരണങ്ങൾ ഏറെയാണ്. വാക്കുകൾ കൃത്യമായി പറഞ്ഞുതുടങ്ങുംമുൻപുതന്നെ അതിശയിപ്പിക്കുന്ന ആലാപനമികവുകൊണ്ട് ലോകമെമ്പാടും സംഗീതാസ്വാദകരെ നേടിയെടുത്തതാണ് മിയ മെഹക് എന്ന ആറു വയസുകാരി.
ഓരോ തവണയും മനോഹരമായ പാട്ടുകളുമായാണ് മിയക്കുട്ടി ടോപ് സിംഗർ വേദിയിൽ എത്തുന്നത്. ഗായകൻ എം ജി ശ്രീകുമാറിനൊപ്പം അതിശയിപ്പിക്കുന്ന ആലാപന മികവോടെ പാട്ട് പാടുന്ന മിയക്കുട്ടിയുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ അടക്കം ഏറെ പ്രശംസ ഏറ്റുവാങ്ങിയിരുന്നു. വളരെ ബുദ്ധിമുട്ടേറിയ പാട്ട് പോലും അനായാസം പാടി പാട്ട് വേദിയിൽ അത്ഭുതമായി മാറിയതാണ് മിയക്കുട്ടി. ഇപ്പോഴിതാ പാട്ട് വേദിയിൽ എത്തിയ മിയക്കുട്ടിയും എം ജി ശ്രീകുമാറും തമ്മിലുള്ള രസകരമായ സംഭാഷണങ്ങളാണ് പാട്ട് വേദിയിൽ ചിരി നിറയ്ക്കുന്നത്. ‘ഒരു കൊട്ട പൊന്നുണ്ടല്ലോ മിന്നുണ്ടല്ലോ’ എന്ന പാട്ടുമായാണ് മിയക്കുട്ടി പാട്ട് വേദിയിൽ എത്തുന്നത്. പാട്ടിന് ശേഷം രസകരമായ ഡയലോഗുകളിലൂടെ മിയക്കുട്ടിയും എം ജിയും ചേർന്ന് ചിരി നിറയ്ക്കുകയാണ് പാട്ട് വേദിയിൽ.
Read also: ‘ഇതൊന്നും ഇടില്ലല്ലോ അല്ലേ’; ക്യൂട്ട്നെസ് നിറച്ച് മേഘ്‌നക്കുട്ടി, ചിരി നിമിഷം
പാട്ടിനൊപ്പം കളിയും ചിരിയും കുസൃതികളുമായി എത്തുന്ന മിയക്കുട്ടിയ്ക്ക് ആരാധകരും ഏറെയാണ്. ഫോർട്ട് കൊച്ചി സ്വദേശിനിയായ മിയ ഒന്നാം ക്ലാസ് വിദ്യാർത്ഥിനിയാണ്. രസകരമായ സംസാരത്തിലൂടെയാണ് ഈ കൊച്ചുമിടുക്കി ശ്രദ്ധേയയായത്. പാട്ടുവേദിയിൽ മിയ ജഡ്ജസിന്റെ ചോദ്യങ്ങൾക്ക് നൽകുന്ന മറുപടികളും പ്രേക്ഷകർക്കിടയിൽ ഏറെ ശ്രദ്ധനേടാറുണ്ട്.
Story Highlights: Miya Mehak cute Perfomance