എങ്ങനെ കൈയടിക്കാതിരിക്കും ഈ ആലാപനമികവിന്; എംജി ശ്രീകുമാറിനൊപ്പം മത്സരിച്ച് പാടി മിയക്കുട്ടി

July 5, 2021

അതിശയിപ്പിക്കുന്ന ആലാപനമികവിനൊപ്പം കൊച്ചുവർത്തമാനങ്ങൾ കൊണ്ടും കാഴ്ചക്കാരുടെ ഇഷ്ടം കവർന്നെടുത്തതാണ് ടോപ് സിംഗർ വേദിയിലെ മിയ മെഹക്. പലപ്പോഴും പാട്ടിനൊപ്പം നൃത്തവും അഭിനയവും രസകരമായ വർത്തമാനങ്ങളുമായി ആരാധകരെ നേടിയെടുത്ത ഈ കൊച്ചുമിടുക്കിയുടെ ഒരു പാട്ട് പെർഫോമൻസാണ് ഇപ്പോൾ സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കുന്നത്.

ഗായകൻ എം ജി ശ്രീകുമാറിനൊപ്പം വളരെ അതിശയകരമായാണ് ഈ കുഞ്ഞുമിടുക്കി സപ്തസ്വരങ്ങൾ ആലപിക്കുന്നത്. അതിശയിപ്പിക്കുന്ന ആലാപനമികവാണ് ഈ കുഞ്ഞുമിടുക്കിയെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികയായി മാറ്റുന്നത്. ഇത്ര ചെറുപ്പത്തിൽ തന്നെ എങ്ങനെ ഇത്ര മനോഹരമായി പാടാൻ സാധിക്കുന്നു എന്നാണ് ഈ കുഞ്ഞുമിടുക്കിയെ അഭിനന്ദിച്ചുകൊണ്ട് പലരും ചോദിക്കുന്നത്.

Read also; കാഴ്ചാവൈകല്യമുള്ള മകനുവേണ്ടി കണ്ണട നിർമിച്ച് തുടക്കം; ഇന്ന് നൂറോളം ആളുകളുടെ കാഴ്ചാപ്രശ്നങ്ങൾ പരിഹരിക്കാനൊരുങ്ങി ഒരു കുടുംബം

പാട്ടിനൊപ്പം കളിയും ചിരിയുമായി എത്തുന്ന മിയക്കുട്ടിയുടെ കുസൃതികൾക്കും ആരാധകർ ഏറെയാണ്. ഫോർട്ട് കൊച്ചി സ്വദേശിനിയായ മിയ രസകരമായ സംസാരത്തിലൂടെയാണ് ശ്രദ്ധേയയായത്. ഫോർട്ട് കൊച്ചിയിൽ നിന്നും പാട്ടുവേദിയിലേക്ക് എത്തിയ മിയ ജഡ്ജസിന്റെ ചോദ്യങ്ങൾക്ക് നൽകുന്ന മറുപടികളിലൂടെയാണ് പാട്ട് പ്രേമികളുടെ പ്രിയപ്പെട്ടവളായി മാറിയത്. ഒന്നാം ക്ലാസ് വിദ്യാർത്ഥിനിയായ മിയ പാട്ടിലെ വരികളും കഠിനമായ വാക്കുകളുമെല്ലാം കൃത്യമായി ഉച്ചരിക്കുമെങ്കിലും ഈ കുഞ്ഞുമിടുക്കിയുടെ രസകരമായ വർത്തമാനങ്ങൾക്കായ് കാത്തിരിക്കാറുണ്ട് പ്രേക്ഷകരും.

Story highlights: Miya sings with Mg sreekumar adorable perfomance