അഭിനയമികവില്‍ ഫഹദ് ഫാസിലും നിമിഷ സജയനും; ശ്രദ്ധ നേടി മാലിക്കിലെ രംഗം

July 11, 2021
Modesty On Face scene from Malik movie

ഒരു നോട്ടം കൊണ്ടുപോലും സിനിമയില്‍ അഭിനയ വിസ്മയങ്ങള്‍ ഒരുക്കുന്ന ചലച്ചിത്രതാരമാണ് ഫഹദ് ഫാസില്‍. അവതരിപ്പിക്കുന്ന ഓരോ കഥാപാത്രങ്ങളേയും താരം അതിന്റെ പരിപൂര്‍ണ്ണതയിലെത്തിക്കുന്നു. അഭിനയ മികവില്‍ കൈയടി നേടിയ നിമിഷ സജയനും ചിത്രത്തില്‍ പ്രധാന കഥാപാത്രമായെത്തുന്നുണ്ട്.

ശ്രദ്ധ നേടുകയാണ് ചിത്രത്തില ചെറിയൊരു രംഗം. ടീസറായി പങ്കുവെച്ച രംഗത്തിലെ പ്രധാന ആകര്‍ഷണവും. കഴിഞ്ഞ ദിവസം ചിത്രത്തിന്റേതായി പുറത്തിറങ്ങിയ ട്രെയ്ലറും മികച്ച പ്രേക്ഷക സ്വീകാര്യത നേടിയിരുന്നു. വ്യത്യസ്തമായ രണ്ട് ഗെറ്റപ്പുകളില്‍ ഫഹദ് ഫാസില്‍ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്.

Read more: റെയില്‍വേ സ്റ്റേഷനിലെ ഔദ്യോഗിക എലിപിടുത്തക്കാരന്‍; ഈ പൂച്ച ആള് കേമനാണ്

ആമസോണ്‍ പ്രൈമിലൂടെ ഈ മാസം 15 മുതലാണ് മാലിക് പ്രേക്ഷകരിലേക്കെത്തുന്നത്. മഹേഷ് നാരായണന്‍ ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. സംവിധാനത്തിന് പുറമെ ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നതും ചിത്രസംയോജനം നിര്‍വഹിക്കുന്നതും മഹേഷ് നാരായണന്‍ ആണ്. നിമിഷ സജയനും ചിത്രത്തില്‍ പ്രധാന കഥാപാത്രമായെത്തുന്നുണ്ട്.

Story highlights: Modesty On Face scene from Malik movie