എക്കാലത്തെയും മനോഹരമായ പ്രതികരണം; വർഷങ്ങൾക്ക് ശേഷം അപ്രതീക്ഷിതമായി മകനെ കണ്ട സന്തോഷത്തിൽ ഒരമ്മ, ഹൃദ്യം ഈ വിഡിയോ
വളരെ മനോഹരമായ നിമിഷങ്ങൾക്കാണ് പലപ്പോഴും സമൂഹമാധ്യമങ്ങൾ സാക്ഷികളാകുന്നത്… ഇപ്പോഴിതാ ഒരു അമ്മയുടെയും മകന്റെയും കൂടിച്ചേരലിന് സാക്ഷിയാകുകയാണ് വീണ്ടും സോഷ്യൽ മീഡിയ. ലോകത്തിലെ ഏറ്റവും മനോഹരമായ ഒന്നാണ് അമ്മയ്ക്ക് മക്കളോടുള്ള വാത്സല്യം. അതുകൊണ്ടുതന്നെ വർഷമെത്ര കഴിഞ്ഞാലും ഈ സ്നേഹം അങ്ങനെ തന്നെ നിലനിൽക്കും. അത്തരത്തിൽ ഒരു ‘അമ്മ സ്നേഹത്തിന്റെ ദൃശ്യങ്ങളാണ് കാഴ്ചക്കാരുടെ മുഴുവൻ ഹൃദയം നിറയ്ക്കുന്നത്.
ആർമി ഉദ്യോഗസ്ഥനായ മകൻ വർഷങ്ങൾക്ക് ശേഷം അപ്രതീക്ഷിതമായി അമ്മയെ കാണാൻ എത്തിയപ്പോൾ ഒരുങ്ങിയ സുന്ദരനിമിഷങ്ങളാണ് ദൃശ്യങ്ങളിൽ കാണുന്നത്. കഴിഞ്ഞ രണ്ടു വർഷമായി ഏദൻ ഹൂസ്റ്റൺ അമ്മയെ കണ്ടിട്ട്. അതുകൊണ്ടുതന്നെ ഇത്തവണ നാട്ടിൽ ലീവിന് എത്തിയപ്പോൾ അമ്മയ്ക്ക് ഒരു സർപ്രൈസ് ഒരുക്കണമെന്ന് ഏദൻ ഹൂസ്റ്റൺ തീരുമാനിച്ചിരുന്നു. സാധനങ്ങൾ വാങ്ങാനായി കടയിൽ എത്തിയ അമ്മയുടെ മുന്നിലേക്കാണ് ഏദൻ ഹൂസ്റ്റൺ അപ്രതീക്ഷിതമായി എത്തിയത്.
പ്രതീക്ഷിക്കാത്ത നേരത്ത് മകൻ കണ്ടതോടെ സന്തോഷം കൊണ്ട് നിലവിളിക്കുകയായിരുന്നു ഈ ‘അമ്മ. സന്തോഷത്തിന്റെ നിലവിളി എന്ന കുറിപ്പോടെ സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കപ്പെട്ട വിഡിയോ ഇതിനോടകം നിരവധിപ്പേർ കണ്ടുകഴിഞ്ഞു. എക്കാലത്തെയും മനോഹരമായ പ്രതികരണം എന്നാണ് പലരും ഈ ചിത്രങ്ങൾക്ക് കമന്റ് ചെയ്യുന്നത്.
🚨 LOUD SCREAM OF JOY ALERT!
— GoodNewsCorrespondent (@GoodNewsCorres1) June 30, 2021
Ethan Houston hadn’t seen his mom in almost 2 years as he was stationed in Germany, so he decided to surprise her while she was grocery shopping. ❤😭❤
pic.twitter.com/2xnAkGtLDQ
Story highlights:Mom screams with joy on seeing her son