മൃദുലയും യുവകൃഷ്ണയും ഇനി മൃദ്‌വ; വിവാഹതീയതി പങ്കുവെച്ച് താരങ്ങള്‍
ടെലിവിഷന്‍ സ്‌ക്രീനിലൂടെ ലോകമലയാളികളുടെ ഹൃദയം കവര്‍ന്ന താരങ്ങളാണ് യുവ കൃഷ്ണയും മൃദുല വിജയ്-യും. ഇരുവരും വിവാഹിതരാകുന്നു എന്ന പ്രഖ്യാപനവും പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ചു. ഇരുവരുടേയും വിവാഹനിശ്ചയ ചടങ്ങളുടെ ചിത്രങ്ങളും വിഡിയോയുമെല്ലാം സൈബര്‍ ഇടങ്ങളിലും ശ്രദ്ധ നേടിയിരുന്നു.
ഇപ്പോഴിതാ വിവാഹ തീയതിയും പങ്കുവെച്ചിരിക്കുകയാണ് താരങ്ങള്‍. ജൂലൈ എട്ടിന് ആണ് മൃദുലയുടേയും യുവകൃഷ്ണയുടേയും വിവാഹം. ‘അപ്രതീക്ഷിതമായ ചില വളവുകള്‍ ജീവിതയാത്രയെ മറ്റൊരു തലത്തിലേക്ക് എത്തിക്കുന്നു. ഇതും അങ്ങനെയൊന്നാണെന്നാണ് വിശ്വസിക്കുന്നത്. നിങ്ങളുടെ അനുഗ്രഹത്തോടും പ്രാര്‍ത്ഥനയോടുംകൂടി ഞങ്ങള്‍ ഒരുമിച്ച് മൃദ്‌വ ആകുന്നു’ എന്നാണ് വിവാഹതീയതി പങ്കുവെച്ച് മൃദുല വിജയ് സമൂഹമാധ്യമങ്ങളില്‍ കുറിച്ചത്.
Read more: വിദ്യാസാഗറും- ഹരിഹരനും വീണ്ടുമൊന്നിക്കുന്നു; മറ്റൊരു ഹിറ്റ് ഗാനത്തിനായി
തിരുവനന്തപുരം സ്വദേശിനിയാണ് മൃദുല വിജയ്. 2015-മുതല്‍ ടെലിവിഷന്‍ സീരിയല്‍ രംഗത്ത് സജീവമാണ് താരം. സംഗീത- നൃത്ത അധ്യാപികയായ കൃഷ്ണവേണിയുടെ മകനാണ് യുവ കൃഷ്ണ. അഭിനയമികവുകൊണ്ട് ഇരു താരങ്ങളും ശ്രദ്ധേയരാണ്.
Story highlights: Mridhula Vijai Yuva Krishna wedding date revealed