സിനിമയില്‍ വീണ്ടുമൊന്നിക്കാന്‍ കുഞ്ചാക്കോ ബോബനും ജയസൂര്യയും

July 20, 2021
New film Kunchacko Boban and Jayasuriya

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളാണ് ജയസൂര്യയും കുഞ്ചാക്കോ ബോബനും. ഇരുവരും പ്രേക്ഷകര്‍ക്ക് സമ്മാനിച്ച കഥാപാത്രങ്ങളും നിരവധിയാണ്. കുഞ്ചാക്കോ ബോബനും ജയസൂര്യയും ഒരുമിച്ചെത്തിയ ചിത്രങ്ങളും മികച്ച പ്രേക്ഷക പ്രതികരണം നേടിയിട്ടുണ്ട്. ഇപ്പോഴിതാ താരങ്ങള്‍ വീണ്ടും ഒരുമിക്കുകയാണ് പുതിയൊരു ചിത്രത്തിനായി.

സമൂഹമാധ്യമങ്ങളിലൂടെ താരങ്ങള്‍ ഇക്കാര്യം പങ്കുവെച്ചിട്ടുണ്ട്. മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫനാണ് ചിത്രത്തിന്റെ നിര്‍മാണം. എന്നാല്‍ ചിത്രത്തെ സംബന്ധിച്ചുള്ള കൂടുതല്‍ വിരവരങ്ങള്‍ പുറത്തെത്തിയിട്ടില്ല.

Read more: അർജന്റീന ആരാധികയായ അനുവിന്റെ ‘അമേരിക്കൻ കപ്പ്’- ചിരിപടർത്തിയ വിഡിയോ

ജയസൂര്യ- കുഞ്ചാക്കോ ബോബന്‍ കൂട്ടുകെട്ട് നേരത്തെ തന്നെ ചലച്ചിത്ര ലോകം ഏറ്റെടുത്തതാണ്. സ്വപ്‌നക്കൂട് ആണ് ഇരുവരും ഒരുമിച്ചെത്തിയ ആദ്യ ചിത്രം. പിന്നീട് ഗുലുമാല്‍, 101 വെഡ്ഡിങ്, ഷാജഹാനും പരീക്കുട്ടിയും, ലോലിപോപ്പ് തുടങ്ങി നിരവധി ചിത്രങ്ങളില്‍ ഇരുവരും ഒരുമിച്ചെത്തി.

Story highlights: New film Kunchacko Boban and Jayasuriya