നിത്യ മേനോൻ നായികയാകുന്ന ‘സ്കൈലാബ്’- ശ്രദ്ധേയമായി ഫസ്റ്റ് ലുക്ക് പോസ്റ്റർ

July 13, 2021

നിത്യ മേനോൻ നായികയാകുന്ന പുതിയ തെലുങ്ക് ചിത്രമാണ് ‘സ്കൈലാബ്’. സത്യദേവ്, രാഹുൽ രാമകൃഷ്ണ എന്നിവരാണ് നിത്യക്കൊപ്പം പ്രധാന വേഷത്തിൽ എത്തുന്നത്. തകർന്ന് താഴേക്ക് പതിക്കുന്ന ഉപഗ്രഹത്തിന്റെ പുറത്ത് പ്രധാന കഥാപാത്രങ്ങൾ ഇരിക്കുന്ന തരത്തിലാണ് ഫസ്റ്റ് ലുക്ക് പോസ്റ്റർ ഒരുക്കിയിരിക്കുന്നത്. ഒരു കോമഡി എന്റർടൈനറാണ് ചിത്രം.

1973 മുതൽ 1979 വരെ പ്രവർത്തനസജ്ജമായിരുന്ന സ്കൈലാബ് നാസയുടെ ആദ്യ സ്പേസ് സ്റ്റേഷൻ ആയിരുന്നു. പിന്നീട് തകർന്ന ഇതിന്റെ അവശിഷ്ടങ്ങൾ ഭൂമിയിൽ പലയിടത്തായി പതിക്കുമെന്ന് അന്ന് വലിയ വാർത്തകൾ തന്നെ വന്നിരുന്നു. ഈ ചിത്രത്തിലൂടെ സാധരണക്കാർ എങ്ങനെ അത്തരം കാര്യങ്ങളോട് പ്രതികരിക്കും എന്നാണ് രസകരമായി പങ്കുവയ്ക്കുന്നത്.

Read More: മാരന്റെ ബൊമ്മിയായി കുട്ടിപ്പാട്ടുകാർ; ഇഷ്ടത്തോടെ ചേർത്തുനിർത്തി അപർണ ബാലമുരളി

ആനന്ദ്,ഗൗരി, രാമ റാവു എന്നിങ്ങനെയാണ് സത്യദേവ്, നിത്യ മേനോൻ, രാഹുൽ രാമകൃഷ്ണ എന്നിവരുടെ കഥാപാത്രങ്ങൾ. കരിംനഗർ ജില്ലയിലെ ബന്ദ ലിംഗമ്പള്ളി സ്വദേശികളായ ഇവർ സ്കൈലാബ് തകർന്നു വീഴുന്നതിനെക്കുറിച്ചുള്ള ഊഹാപോഹങ്ങളും അത് ഇവരുടെ ജീവിതത്തെ എങ്ങനെ മാറ്റുന്നു എന്നതുമാണ് ചിത്രം പങ്കുവയ്ക്കുന്നത്.

Story highlights- nithya menen’s next telugu movie skylab