കാണാതായ നായ തിരികെ വീട്ടിലെത്തി ഡോർബെൽ അമർത്തുന്ന കൗതുക കാഴ്ച- ശ്രദ്ധേയമായി സിസിടിവി ദൃശ്യം
സ്നേഹത്തിന്റെ കാര്യത്തിലും ബുദ്ധിയുടെ കാര്യത്തിലും മുൻപന്തിയിലാണ് നായകൾ. പ്രത്യേകിച്ച് വീടുകളിൽ ഇണക്കി വളർത്തുന്നവയ്ക്ക്. ജീവിക്കുന്ന ചുറ്റുപാട് മനസിലാക്കി അതിനനുസരിച്ച് പെരുമാറാൻ അവയ്ക്കറിയാം. ഇങ്ങനെ ഇണക്കി വളർത്തുന്ന നായകളോ മറ്റു മൃഗങ്ങളോ നഷ്ടപ്പെട്ടാൽ തിരികെ ലഭിക്കാൻ പ്രയാസമാണ്. തേടി കണ്ടെത്തുകയോ അല്ലെങ്കിൽ ദിവസങ്ങൾക്ക് ശേഷം മടങ്ങി വരികയോ ആണ് പതിവ്.
എന്നാൽ, നഷ്ടപ്പെട്ട് ഏതാനും മണിക്കൂറുകൾക്ക് ശേഷം തിരികെയെത്തി ഡോർബെൽ അമർത്തുന്ന നായ കൗതുകമാകുകയാണ്. അമേരിക്കയിലെ സൗത്ത് കരോലിനയിലുള്ള ഒരു നായയാണ് ഇങ്ങനെ ആരുടെയും സഹായമില്ലാതെ വീട്ടിലേക്ക് മടങ്ങിയെത്തിയത്. രാജ എന്നാണ് നായയുടെ പേര്. നായയെ കാണാതായതോടെ ഉടമ ഫേസ്ബുക്കിൽ നൽകിയെങ്കിലും അതിന്റെ ആവശ്യം വന്നില്ല. കാണാതായി ഏഴുമണിക്കൂറുകൾക്ക് ശേഷം രാജ മടങ്ങിയെത്തി. എന്നാൽ വന്നത് പുലർച്ചെ മൂന്നു മണിക്കാണ്.
Read More: സ്‌കൂൾ യൂണിഫോമിൽ ‘പെർഫെക്റ്റ് ഓക്കേ’ ഡാൻസുമായി സ്റ്റാർ മാജിക് താരങ്ങൾ- വിഡിയോ
മൂന്നുമണിക്ക് എത്തിയെങ്കിലും വീടിനു വെളിയിൽ കാത്തുനിൽക്കാൻ ഒന്നും രാജ സമയം കളഞ്ഞില്ല. നേരെ ഡോർബെൽ അമർത്തി. കൗതുകകരമായ ഈ സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുകയാണ്. എന്നാൽ, നായ എങ്ങനെയാണ് ഡോർബെൽ അമർത്താൻ പഠിച്ചത് എന്നറിയില്ല എന്നാണ് ഉടമകൾ പങ്കുവയ്ക്കുന്നത്.
Story highlights- pet dog returned home and rings doorbell to get in