ബ്രഷും പെയിന്റും ഉപയോഗിച്ച് കാന്‍വാസില്‍ മനോഹരമായി ചിത്രം വരയ്ക്കുന്ന നായ: കൗതുക വിഡിയോ

Pet dog uses paintbrush to draw a flower on canvas

സമൂഹമാധ്യമങ്ങള്‍ ഏറെ ജനപ്രിയമായിട്ട് കാലങ്ങള്‍ കുറച്ചേറെയായി. രസകരവും കൗതുകം നിറയ്ക്കുന്നതുമായ നിരവധി വിഡിയോകള്‍ സമൂഹമാധ്യമങ്ങളിലൂടെ നമുക്ക് മുന്‍പില്‍ പ്രത്യക്ഷപ്പെടാറുണ്ട്. അതും ലോകത്തിന്റെ പലയിടങ്ങളില്‍ നിന്നുമുള്ള കാഴ്ചകള്‍. പലപ്പോഴും മനോഹരമായ ചില മൃഗക്കാഴ്ചകളും സൈബര്‍ ഇടങ്ങളില്‍ ശ്രദ്ധ നേടാറുണ്ട്.

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ നിറയുന്നതും ഇത്തരത്തിലുള്ള ഒരു കൗതുക കാഴ്ചയാണ്. ഒരു നായയാണ് ഈ വിഡിയോയിലെ താരം. മനോഹരമായി ചിത്രം വരയ്ക്കുന്ന നായയുടെ വിഡിയോ ആരേയും അതിശയിപ്പിക്കും.

Read more: പതിമൂന്നുവർഷങ്ങൾക്ക് മുൻപ് ടെലിവിഷൻ പ്രേക്ഷകരുടെ ഹൃദയത്തിൽ ചേക്കേറിയ കൊച്ചുഗായിക വീണ്ടും സ്‌ക്രീനിൽ- ടോപ് സിംഗർ വേദിയിൽ പിറന്ന അവിസ്മരണീയ നിമിഷം

ആസ്‌ട്രേലിയന്‍ ഷെപ്പേര്‍ഡ് വിഭാഗത്തില്‍പ്പെട്ട സീക്രട്ട് എന്ന നായയാണ് ചിത്രം വരയ്ക്കുന്നത്. അതും മറ്റാരുടേയും സഹായില്ലാതെ. പെയിന്റും ബ്രെഷും ഉപയോഗിച്ച് കാന്‍വാസില്‍ ചിത്രം വരയ്ക്കുന്ന വളര്‍ത്തു നായയുടെ വിഡിയോ ഇതിനോടകം തന്നെ നിരവധിപ്പേര്‍ കണ്ടുകഴിഞ്ഞു.

Story highlights: Pet dog uses paintbrush to draw a flower on canvas