വിജയ് ചിത്രം ‘ബീസ്റ്റ്’ ചിത്രീകരണം പുനഃരാരംഭിച്ചു; നായികയായി പൂജ ഹെഗ്‌ഡെ

July 1, 2021

വിജയ് കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ചിത്രമാണ് ബീസ്റ്റ്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പങ്കുവെച്ചതു മുതൽ ആരാധകർ കാത്തിരിക്കുന്ന സിനിമയുടെ രണ്ടാംഘട്ട ചിത്രീകരണം ആരംഭിച്ചിരിക്കുകയാണ്. ചെന്നൈയിൽ ചിത്രീകരണം ആരംഭിച്ച സിനിമയിൽ വിജയ്‌യുടെ നായികയായി വേഷമിടുന്നത് പൂജ ഹെഗ്‌ഡെയാണ്. അതേസമയം വിജയ്-യുടെ കരിയറിലെ 65-ാമത്തെ ചിത്രം എന്ന പ്രത്യേകതയും ബീസ്റ്റിനുണ്ട്. വിജയ് ആരാധകര്‍ക്കിടയില്‍ ഇതിനോടകം തന്നെ ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്ററും ശ്രദ്ധ നേടിയിരുന്നു.

വിജയ്-യുടെ ജന്മദിനത്തോട് അനുബന്ധിച്ചാണ് പുതിയ ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്ററും പേരും പുറത്തുവിട്ടത്. അന്നൗൺസ് ചെയ്തതുമുതൽ ആരാധകർ കാത്തിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നെല്‍സണ്‍ ആണ്.

Read also:മഞ്ജു വാര്യരുടെ പ്രിയഗാനം കുരുന്നുകൾക്കൊപ്പം പാടി അനുരാധ; സന്തോഷനിമിഷത്തിൽ മതിമറന്ന് താരം

അതേസമയം ആക്ഷന്‍ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രമാണ് ബീസ്റ്റ്. ചിത്രത്തിന്റേതായി പുറത്തെത്തിയ ഫസ്റ്റ്‌ലുക്ക് പോസ്റ്ററും ഇത് ശരിവയ്ക്കുന്നുണ്ട്. അനിരുദ്ധ് രവിചന്ദര്‍ ആണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍. സണ്‍ പിക്‌ചേഴ്‌സ് ആണ് നിര്‍മാണം. മലയാളി താരം ഷൈൻ ടോം ചാക്കോയും ചിത്രത്തിൽ ഒരു മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

Story highlights:Pooja Hegde starring in Vijay’s beast