‘എനിക്കും അല്ലിക്കും സുപ്രിയക്കും ഒരു സുഹൃത്തിനേക്കാൾ അപ്പുറമായിരിക്കുന്നു’-ദുൽഖറിന് പിറന്നാൾ ആശംസിച്ച് പൃഥ്വിരാജ്

July 28, 2021

മലയാള സിനിമയിൽ വേറിട്ട കഥാപാത്രങ്ങളിലൂടെ ശ്രദ്ധേയനായ നടനാണ് ദുൽഖർ സൽമാൻ. അതോടൊപ്പം വിവിധ ഭാഷകളിൽ വേഷമിട്ട് പാൻ ഇന്ത്യൻ താരമായും ദുൽഖർ സൽമാൻ വിഖ്യാതനായി. പിറന്നാൾ നിറവിൽ ദുൽഖറിന് ആശംസ അറിയിച്ച് നിരവധി താരങ്ങളാണ് എത്തിയിരിക്കുന്നത്. നടൻ പൃഥ്വിരാജ്, നസ്രിയ നസീം എന്നിവരെല്ലാം ദുൽഖറിന് ആശംസ അറിയിച്ചിരിക്കുകയാണ്. വളരെ വൈകാരികമായൊരു കുറിപ്പാണ് പൃഥ്വിരാജ് പങ്കുവെച്ചിരിക്കുന്നത്.

ജന്മദിനാശംസകൾ സഹോദരാ! എനിക്കും അല്ലിക്കും സുപ്രിയക്കും ഒരു സുഹൃത്തിനേക്കാൾ അപ്പുറം വളരെയധികം നിങ്ങൾ മാറിയിരിക്കുന്നു! ഏറ്റവും മികച്ച വ്യക്തിയും ഏറ്റവും കൂളായ ആളുമാണ് ദുൽഖർ സൽമാൻ..നിങ്ങൾ നേടിയ ഓരോ വിജയത്തിനും നിങ്ങൾ അർഹനാണ്! സിനിമയെ കുറിച്ച് നിങ്ങൾ എത്രമാത്രം അഭിനിവേശമുള്ളയാളാണെന്ന് എനിക്കറിയാം. കുടുംബം, സിനിമ, കാറുകൾ, ഞങ്ങളുടെ കൊച്ചുപെൺകുട്ടികൾ ഒരുമിച്ച് വളരുന്നത് എന്നിവ കാണുന്നത് എത്ര മനോഹരമാണ്..’- പൃഥ്വിരാജ് കുറിക്കുന്നു.

Read More:വിനീത് ശ്രീനിവാസന്‍ പാടി, ഗിത്താറില്‍ താളംപിടിച്ച് പ്രണവ് മോഹന്‍ലാലും; കൈയടിച്ച് സോഷ്യല്‍മീഡിയ

2012 ൽ ‘സെക്കൻഡ് ഷോ’ എന്ന ചിത്രത്തിലൂടെയാണ് ദുൽഖർ സൽമാൻ മലയാള സിനിമയിലേക്ക് എത്തിയത്. ഒരു ഇതിഹാസ താരത്തിന്റെ മകനായിരുന്നിട്ടും ഒരു കൊച്ചു സിനിമയിൽ പുതുമുഖങ്ങൾക്കൊപ്പമാണ് ദുൽഖർ അഭിനയത്തിലേക്ക് എത്തിയത്. രണ്ടാമത്തെ ചിത്രമായ ‘ഉസ്താദ് ഹോട്ടൽ’ ശ്രദ്ധേയമായതോടെ ദുൽഖർ സൽമാന് തിരിഞ്ഞു നോക്കേണ്ടി വന്നില്ല. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി സിനിമകളിൽ ഇതിനോടകം ദുൽഖർ ശ്രദ്ധേയനായി കഴിഞ്ഞു.

Story highlights- prithviraj’s birthday wishes to dulquer salamaan