ഡെയ്‌സിയെ കുരുക്കാൻ പുതിയ വഴികളുമായി ശത്രുപക്ഷം; പ്രേക്ഷക പ്രീതിനേടി പ്രിയങ്കരി

ജീവിതത്തിലെ വെല്ലുവിളികളെ സധൈര്യം നേരിടുന്ന ഡെയ്സി എന്ന പെൺകുട്ടി ഇതിനോടകം പ്രേക്ഷകർക്ക് സുപരിചിതയായി മാറിക്കഴിഞ്ഞു. കാഴ്ചക്കാരുടെ പ്രിയങ്കരിയായി മാറിയ ഡെയ്‌സിയെ കുരുക്കാൻ പുതിയ മാർഗങ്ങളുമായി എത്തുകയാണ് റോയ്‌യും സ്റ്റീഫനും. എന്നാൽ സ്വന്തം പിതാവിന്റെ മരണത്തിന് കാരണക്കാരായവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ഡെയ്‌സി. മികച്ച പിന്തുണയുമായി സോളമനും ഡെയ്‌സിയ്ക്ക് ഒപ്പം തന്നെയുണ്ട്..
പ്രേക്ഷകരെ ആകാംഷയുടെ മുൾമുനയിൽ നിർത്തിക്കൊണ്ടാണ് പ്രിയങ്കരിയുടെ ഓരോ എപ്പിസോഡുകളും എത്തുന്നത്…
പ്രിയങ്കരി കഥ ഇതുവരെ:
പണം മോഹിച്ച് ഡെയ്സിയുടെ ജീവിതത്തിൽ എത്തിയതാണ് റോയ് എന്ന യുവാവ്. റോയ്‌യുടെ ചതികൾ തിരിച്ചറിഞ്ഞ ഡെയ്‌സിയുടെ പിതാവ് സാമുവൽ ഡെയ്സിയെ ഈ ബന്ധത്തിൽ നിന്നും അകറ്റാൻ ശ്രമം നടത്തി. എന്നാൽ റോയ്യുമായി പ്രണയത്തിലായ ഡെയ്‌സി റോയ്യെ മതിയെന്ന് ഉറപ്പിച്ചു. വീട്ടുകാരെ എതിർത്ത് റോയ്‌യുമായി ഡെയ്‌സി ജീവിതം ആരംഭിച്ചു. എന്നാൽ ഒന്നിച്ചുള്ള ജീവിതം തുടങ്ങിക്കഴിഞ്ഞപ്പോൾ റോയ്‌യുടെ തനിനിറം ഡെയ്‌സി തിരിച്ചറിഞ്ഞു. തുടർന്ന് സ്വന്തം വീട്ടിലേക്ക് തിരികെയെത്തിയ ഡെയ്‌സിയുടെ വിവാഹം സോളമനുമായി പിതാവ് സാമുവൽ ഉറപ്പിച്ചു.
Read also: മഞ്ഞുരുകൽ ഭീഷണിയിൽ അന്റാർട്ടിക്ക; ഭൂമിയെ സംരക്ഷിക്കാൻ മഞ്ഞ് പാളിയെ പുതപ്പിച്ച് വിദഗ്ധർ
ഡെയ്‌സിയും സോളമനും ഒന്നിക്കാൻ തീരുമാനിച്ചതോടെ സോളമനെ കുടുക്കാൻ ഉള്ള ശ്രമങ്ങളുമായി റോയ് വീണ്ടുമെത്തി. എന്നാൽ അപ്രതീക്ഷിതമായി എത്തിയ ഡെയ്‌സിയുടെ പിതാവിന്റെ മരണം ഡെയ്സിയെ തളർത്തി. തുടർന്ന് ഇവരുടെ ജീവിതത്തിലേക്ക് എത്തുന്ന പുതിയ അതിഥിയാണ് സ്റ്റീഫൻ. സ്റ്റീഫനും റോയ്‌യും ഒന്നിച്ച് ഡെയ്‌സിക്കും സോളമനുമെതിരെ കരുക്കൾ നീക്കികൊണ്ടിരിക്കുകയാണ്. എന്നാൽ പിതാവിന്റെ മരണത്തിന് കാരണക്കാരായവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ഡെയ്‌സിയും സോളമനുമിപ്പോൾ. ഇതിനിടെയിൽ ഇവർ നേരിടേണ്ടിവരുന്ന പ്രതിസന്ധികളിലൂടെയാണ് കഥ തുടർന്നുകൊണ്ടിരിക്കുന്നത്.
Story highlights: Priyankari latest episode