സോളമനുവേണ്ടി ചതിക്കുഴികൾ ഒരുക്കി റോയ്, ഒപ്പം ചേർന്ന് സ്റ്റീഫനും

July 8, 2021
priyankari

കുടുംബപ്രേക്ഷകർ ആകാംഷയോടെ കാത്തിരിക്കുന്നതാണ് ഫ്ളവേഴ്‌സ് ടിവിയിൽ സംപ്രേക്ഷണം ആരംഭിച്ച പ്രിയങ്കരി എന്ന പരമ്പര. എല്ലാ ദിവസവും വൈകുന്നേരം ഏഴ് മണി മുതൽ എട്ട് മണിവരെയുള്ള സമയത്താണ് പരമ്പര പ്രേക്ഷകർക്ക് മുന്നിലെത്തുന്നത്. ജീവിതത്തിൽ നിരവധി വെല്ലുവിളികളെ നേരിടേണ്ടിവന്ന പെൺകുട്ടിയുടെ കഥയാണ് പ്രിയങ്കരി പറയുന്നത്.

യഥാർത്ഥ സ്നേഹത്തിന്റെയും സ്നേഹത്തെ മറയാക്കി ചതികൾ ഒരുക്കുന്ന ഒരു കൂട്ടം ആളുകളിലൂടെയുമാണ് കഥ മുന്നോട്ട് പോകുന്നത്. ചതിയും തന്ത്രങ്ങളുമായി ജീവിക്കുന്ന റോയ്‌യും, റോയ്‌യുടെ പ്രണയനാടകത്തിന് ഇരയായ ഡെയ്സിക്കുമൊപ്പം നിരവധി കഥാപാത്രങ്ങൾ അണിനിരക്കുന്ന പരമ്പരയാണ് പ്രിയങ്കരി. കാഴ്ചക്കാരിൽ ആകാംഷയും ആവേശവും നിറച്ചുകൊണ്ടാണ് പ്രിയങ്കരിയുടെ ഓരോ എപ്പിസോഡുകളും എത്തുന്നത്. ഇപ്പോഴിതാ സോളമനെയും ഡെയ്‌സിയെയും കുരുക്കാൻ റോയ്‌യും സ്റ്റീഫനും ഒന്നിച്ച് പുതിയ വഴികൾ ഒരുക്കുകയാണ്.

Read also: രോഗബാധിതയായ കുഞ്ഞുലൈലയുടെ കിടയ്ക്കക്കരികെ വിവാഹിതരായി മാതാപിതാക്കൾ

ഡെയ്‌സി എന്ന പെൺകുട്ടിയെ ചതിയിലൂടെ സ്വന്തമാക്കിയതാണ് റോയ്. എന്നാൽ റോയ്‌യുടെ ചതികൾ തിരിച്ചറിഞ്ഞ ഡെയ്‌സിയുടെ പിതാവ് സാമുവൽ ഡെയ്സിയെ ഈ ബന്ധത്തിൽ നിന്നും അകറ്റാൻ ശ്രമം നടത്തി. എന്നാൽ റോയ്‌യെ മതിയെന്ന് ഡെയ്‌സി തീരുമാനിച്ചു. ഒന്നിച്ചുള്ള ജീവിതം തുടങ്ങിക്കഴിഞ്ഞപ്പോൾ റോയ്‌യുടെ തനിനിറം ഡെയ്‌സി തിരിച്ചറിയുന്നു…തുടർന്ന് സ്വന്തം വീട്ടിലേക്ക് തിരികെയെത്തിയ ഡെയ്‌സിയെ അനുനയിപ്പിച്ച് തിരികെ കൊണ്ടുപോകാൻ നിരവധി ശ്രമങ്ങളാണ് റോയ് നടത്തുന്നത്. എന്നാൽ ഡെയ്‌സിയും സോളമനും ഒന്നിക്കുന്നതോടെ സോളമനെ കുടുക്കാൻ ഉള്ള ശ്രമങ്ങളാണ് റോയ് നടത്തുന്നത്. പക്ഷെ ഡെയ്സിയുടെ പിതാവ് സോളമന്റെ അപ്രതീക്ഷിത മരണം ഡെയ്സിയെ തളർത്തുന്നു. പിന്നീട് ഡെയ്‌സിയുടെ വീട്ടിലേക്ക് സ്റ്റീഫൻ എത്തുന്നതോടെ കഥാഗതികൾ വീണ്ടും മാറുകയാണ്.

Story highlights: Priyankari- Roy and Stefen joins together